Dhruv Vikram, Mammootty വിഡിയോ സ്ക്രീന്‍ഷോട്ട്, ഫെയ്സ്ബുക്ക്
Entertainment

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

മുന്‍ വര്‍ഷത്തെ റൗണ്ട് ടേബിള്‍ അഭിമുഖങ്ങളിലും മമ്മൂട്ടിയുടെ പ്രകടനങ്ങളും തെരഞ്ഞെടുപ്പും ചര്‍ച്ചയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തിയ കയ്യടി നേടിയ ചിത്രമാണ് കളങ്കാവല്‍. ബോക്‌സ് ഓഫീസില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ് ചിത്രം. കളങ്കാവലിലെ മമ്മൂട്ടിയെ പ്രകടനത്തെക്കുറിച്ചുള്ള തമിഴ് നടന്‍ ധ്രുവ് വിക്രമിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ റൗണ്ട് ടേബിളില്‍ അതിഥിയായി എത്തിയപ്പോള്‍ ധ്രുവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒടുവിലായ കണ്ട സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ധ്രുവ് വിക്രം കളങ്കാവലിനേയും മമ്മൂട്ടിയേയും കുറിച്ച് സംസാരിച്ചത്. മമ്മൂട്ടിയെപ്പോലൊരു താരം അത്തരമൊരു കഥാപാത്രം തെരഞ്ഞെടുത്തത് അത്ഭുതത്തോടെയാണ് കണ്ടിരുന്നതെന്നാണ് ധ്രുവ് വിക്രം പറയുന്നത്.

''മമ്മൂട്ടി സാറിന്റെ കളങ്കാവല്‍ തിയേറ്ററില്‍ നിന്നും കണ്ടിരുന്നു. ആ സിനിമ മുഴുവന്‍ അദ്ദേഹം തന്റെ തോളിലാണ് മുന്നോട്ട് കൊണ്ടു പോകുന്നത്. അദ്ദേഹത്തെപ്പോലൊരു സൂപ്പര്‍ താരം അതുപോലൊരു കഥാപാത്രം ചെയ്യുന്നത് തന്നെ രസകരമായിരുന്നു. അധികമാരും ചെയ്യാന്‍ തയ്യാറാകാത്ത കഥാപാത്രമാണ്. അദ്ദേഹം അത്തരം തീരുമാനങ്ങളെടുക്കുകയും അവയെ പിന്തുടരുകയും ചെയ്യുന്നത് കാണുന്നത് തന്നെ ഇന്ററസ്റ്റിങ് ആണ്.'' എന്നാണ് ധ്രുവ് വിക്രം പറയുന്നത്.

പിന്നാലെ തനിക്ക് വേണ്ടിയെഴുതിയ തിരക്കഥയുമായി തന്നെ സമീപിക്കരുതെന്ന് മമ്മൂട്ടി കളങ്കാവലിന്റെ റിലീസിന് മുമ്പായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് കല്യാണി പ്രിയദര്‍ശന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടര്‍ന്ന് മമ്മൂട്ടി കളങ്കാവലിലെ വില്ലന്‍ കഥാപാത്രം തെരഞ്ഞെടുത്തിനെക്കുറിച്ച് ബേസില്‍ ജോസഫും സംസാരിക്കുന്നുണ്ട്.

''കളങ്കാവലില്‍ അദ്ദേഹം സൈക്കോപ്പാത്ത് സീരിയല്‍ കില്ലറായാണ് അഭിനയിക്കുന്നത്. നരേറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത് നായകന്റെ വേഷമായിരുന്നു. അദ്ദേഹമാണ് നെഗറ്റീവ് വേഷം തെരഞ്ഞെടുത്തത്. വിനായകന്‍ നായകനും. എല്ലാവരേയും ഞെട്ടിച്ച തീരുമാനമായിരുന്നു അത്. മമ്മൂക്ക സീരിയല്‍ കില്ലര്‍ കഥാപാത്രമാകുന്നു. അതിക്രൂരമായിട്ടാണ് കൊലകള്‍ ചെയ്യുന്നത്. ഒരു സൂപ്പര്‍ താരം അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കില്ല. പൂര്‍ണമായും നെഗറ്റീവായ കഥാപാത്രമാണ്. അവസാനം പോസിറ്റീവായി മാറുന്നതല്ല. ശരിക്കും മോശം മനുഷ്യന്‍'' എന്നാണ് ബേസില്‍ പറയുന്നത്.

മുന്‍ വര്‍ഷത്തെ റൗണ്ട് ടേബിള്‍ അഭിമുഖങ്ങളിലും മമ്മൂട്ടിയുടെ പ്രകടനങ്ങളും തെരഞ്ഞെടുപ്പും ചര്‍ച്ചയായിരുന്നു. ഭ്രമയുഗവും കാതലുമെല്ലാം ചെയ്യാന്‍ മമ്മൂട്ടി തീരുമാനിക്കുന്നതിനെ അഭിനന്ദിക്കുന്ന താരങ്ങളുടെ വാക്കുകള്‍ അന്ന് വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പും ചര്‍ച്ചയാവുകയാണ്.

Dhruv Vikram, Basil Joseph and Kalyani Priyadarshan talks about Mammootty and his choice to do Kalamkaval at The Hollywood Reporter India's Roundtable. Dhruv says no star will be ok to do that role.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT