നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അനുപമയും നടന്‍ ധ്രുവ് വിക്രമും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അനുപമയുടെ വാക്കുകള്‍ക്ക് പിന്നാലെ ധ്രുവിനെതിരെ വിമർശനങ്ങളുയർന്നിരുന്നു. വിവാദം തുടരുന്നതിനിടെ മൗനത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് ധ്രുവ് വിക്രമിപ്പോൾ.
കഴിഞ്ഞ ഒരു വർഷത്തോളമായി ഇൻസ്റ്റഗ്രാമിൽ സജീവമല്ലാതിരുന്ന ധ്രുവ്, കടൽത്തീരത്ത് നിന്നുള്ള ഒരു വിഡിയോ ആണിപ്പോൾ പങ്കുവച്ചിരിക്കുന്നത്. കടൽത്തീരത്ത് കുട്ടികൾ കളിക്കുന്നതും വിഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ധ്രുവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അടിക്കുറിപ്പുകളോ വ്യാഖ്യാനങ്ങളോ ഇല്ലാത്ത ഈ വിഡിയോയിലൂടെ ധ്രുവ് ആരോപണങ്ങളോട് മൗനം പാലിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. അതേസമയം അനുപമയ്ക്കുള്ള മറുപടിയാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
വിഷയത്തിൽ വലിയ തോതിൽ വാർത്തകളും വിവാദങ്ങളും പ്രചരിക്കുമ്പോഴും നേരിട്ട് പ്രതികരിക്കാൻ ധ്രുവ് വിക്രം തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബൈസൺ ആണ് ധ്രുവിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അനുപമയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. അടുത്തിടെ ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്ട് വര്‍ഷം താൻ നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയെന്ന് അനുപമ വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates