Bison എക്സ്
Entertainment

'ധ്രുവ് വിക്രമിന്റെ കരിയർ ബെസ്റ്റ്'; 'ഇമോഷണലി ലോക്ക് ചെയ്ത് മാരി സെൽവരാജും', ബൈസൺ എക്സ് പ്രതികരണങ്ങൾ

ധ്രുവിന്റെ കരിയറിലെ തന്നെ നാഴികക്കല്ലാണ് ബൈസൺ എന്നാണ് എക്സിൽ നിറയുന്ന കമന്റുകൾ.

സമകാലിക മലയാളം ഡെസ്ക്

വാഴൈ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബൈസൺ കാലമാടൻ. ധ്രുവ് നായകനായെത്തിയ ചിത്രത്തിൽ ലാൽ, അനുപമ പരമേശ്വരൻ, രജിഷ വിജയൻ, പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ദീപാവലി റിലീസായി വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോയുടെ എക്സ് പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ധ്രുവിന്റെ കരിയറിലെ തന്നെ നാഴികക്കല്ലാണ് ബൈസൺ എന്നാണ് എക്സിൽ നിറയുന്ന കമന്റുകൾ. ചിത്രത്തിന്റെ സം​ഗീതം, ആക്ഷൻ രം​ഗങ്ങൾ എന്നിവയ്ക്കും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. ധ്രുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നും സിനിമ കണ്ട പ്രേക്ഷകർ പറയുന്നു. ലാൽ, പശുപതി എന്നിവരുടെ പെർഫോമൻസും അതി​ഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കെട്ടുറപ്പുള്ള തിരക്കഥയും കൃത്യമായി തന്നെ മാരി സെൽവരാജ് പൊളിറ്റിക്സ് പറഞ്ഞിട്ടുണ്ടെന്നും മറ്റു ചിലർ പറയുന്നു. സിനിമ പറഞ്ഞു വയ്ക്കുന്ന മെസേജും നന്നായിരുന്നുവെന്നും അഭിപ്രായമുണ്ട്. നിവാസ് കെ പ്രസന്നയുടെ സം​ഗീതം ചിത്രത്തിനെ ഇമോഷ്ണലി ശക്തമാക്കുന്നുണ്ടെന്നും കമന്റുകളുണ്ട്. മൊത്തത്തിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പരിയേറും പെരുമാൾ എന്ന സിനിമ പോലെ തന്നെ ഫീൽ ചെയ്തു എന്ന് പറയുന്നവരുമുണ്ട്.

തമിഴ്നാട്ടിലെ ഒരുൾനാടൻ ​ഗ്രാമത്തിൽ ജനിച്ച് രാജ്യത്തിന്റെ കബഡി ചരിത്രത്തിലെ തന്നെ പ്രധാനിയായി മാറിയ മനത്തി ​ഗണേശൻ എന്ന കബഡി താരത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് മാരി സെൽവരാജ് ബൈസൺ കാലമാടൻ ഒരുക്കിയിരിക്കുന്നത്.

സ്പോർട്സ് ഡ്രാമയായെത്തിയ ചിത്രത്തിൽ കിട്ടൻ എന്ന കഥാപാത്രമായാണ് ധ്രുവ് എത്തിയിരിക്കുന്നത്. എഴിൽ അരസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പാ രഞ്ജിത്തിന്റെ നീലം എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Cinema News: Dhruv Vikram starrer Bison movie X Review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

SCROLL FOR NEXT