Jana Nayagan, Dhruva Natchathiram എക്സ്
Entertainment

'ഇങ്ങനെ വേണം പടം സൂക്ഷിക്കാൻ!'; 'ജന നായകൻ' ലീക്ക് ആയതിന് പിന്നാലെ എയറിലായി 'ധ്രുവനച്ചത്തിരം'

ചിയാൻ വിക്രം- ​ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിലെത്തിയ ധ്രുവനച്ചത്തിരമാണ് ട്രോളുകൾക്ക് ഇരയായിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

'ജന നായകൻ' ഓൺലൈനിൽ ചോർന്നതാണിപ്പോൾ വിനോദലോകത്തെ സെൻസേഷണൽ വാർത്ത. തമിഴ് സിനിമാ മേഖല ഒന്നടങ്കം ശക്തമായ പ്രതികരണം അറിയിക്കുകയാണ്. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

എന്നാൽ ജന നായകൻ ചോർന്നതിന് പിന്നാലെ മറ്റൊരു ചിത്രത്തിനാണിപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതെയായിരിക്കുന്നത്. ചിയാൻ വിക്രം- ​ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിലെത്തിയ ധ്രുവനച്ചത്തിരമാണ് ട്രോളുകൾക്ക് ഇരയായിരിക്കുന്നത്.

ഷൂട്ട് കഴിഞ്ഞ് 10 വർഷമായിട്ടും ഇതുവരെ സിനിമയുടെ ഒരു ക്ലിപ്പ് പോലും പുറത്തുവന്നിട്ടില്ലെന്നും സിനിമയ്ക്ക് ഒരു സെൻസർ പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. 'ജന നായകൻ ലീക്ക് ആയതുപോലെ ധ്രുവനച്ചത്തിരവും എങ്ങനെയെങ്കിലും ലീക്ക് ആക്കാമോ' എന്നും ചിലർ തമാശരൂപേണ കുറിക്കുന്നുണ്ട്. ​

'ഗൗതം മേനോൻ അങ്ങനെയാണ്... പടം എല്ലാം കഴിഞ്ഞ് കുറച്ച് നാൾ പെട്ടിയിൽ വെക്കണം എങ്കിലെ ഒരു ത്രില്ല് വരൂ', 'വർഷങ്ങൾക്ക് മുന്നേ ഷൂട്ട് ചെയ്ത പടമാണ്...ഇതുവരെ ധ്രുവനച്ചത്തിരത്തിന്റെ ഒരു സീൻ പോലും ലീക്ക് ആയിട്ടില്ല'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

2016 ൽ ഷൂട്ടിങ് ആരംഭിച്ച ധ്രുവനച്ചത്തിരത്തിന് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. വിക്രമിനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.

Cinema News: Dhruva Natchathiram movie gets troll after Jana Nayagan movie leak.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടന്നുകൂടുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം

കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹെൽത്തിയാകാം, ഈ ടിപ്പുകള്‍ പരീക്ഷിക്കൂ

'കോടതിക്ക് മുന്നില്‍ തല്ലുമാല', ഏറ്റുമുട്ടിയത് കോടതി കാമുകനൊപ്പം പോകാന്‍ അനുവദിച്ച യുവതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും

രാത്രി പല്ലു തേക്കാൻ വിട്ടു പോയോ? ഹൃദയാഘാത സാധ്യത കൂടുമെന്ന് പഠനം

കേരളം ബിജെപി പിടിക്കും; എല്‍ഡിഎഫും യുഡിഎഫും പരാജയ ഭീതിയില്‍; ബംഗാള്‍ റാലിയില്‍ നരേന്ദ്ര മോദി

SCROLL FOR NEXT