Dhurandhar  എക്സ്
Entertainment

'പുഷ്പ 2' വിനെയും പൊട്ടിച്ചു; ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമയായി 'ധുരന്ധർ'

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 831 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

രൺവീർ സിങിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ധുരന്ധർ ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ധർ ഇപ്പോൾ. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 831 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ 2: ദ് റൂളിന്റെ ഹിന്ദി പതിപ്പ് ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ കളക്ഷൻ‌ നേടിയത്. 830 കോടി രൂപയാണ് പുഷ്പ 2 ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. ഷാരുഖ് ഖാന്റെ ജവാൻ (643 കോടി), സ്ത്രീ 2 (627 കോടി)യുമാണ് കളക്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 നാണ് ധുരന്ധർ തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ക്കിപ്പുറം വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടങ്ങി. കേരളത്തിൽ നിന്നും ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഉറി ദ് സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആദിത്യ ധർ.

സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സാറ അര്‍ജുന്‍ ആണ് നായിക. ദ് റാത്ത് ഓഫ് ഗോഡ് എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍റ് ആയാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ഐഎസ്ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത്. രണ്‍വീര്‍ സിംഗിന്‍റെ താരമൂല്യം വലിയൊരളവില്‍ കൂട്ടുന്ന വിജയമാണ് ഇത്.

Cinema News: Dhurandhar becomes biggest Hindi film ever.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

ഏകദിനത്തില്‍ 'സൂപ്പര്‍ 7'; ടി20യില്‍ 'സൂപ്പര്‍ 10', ഐപിഎല്‍ മോഡല്‍ എലിമിനേറ്റര്‍; ലോകകപ്പുകളില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഐസിസി

'ഖാര്‍ഗെയുടെ ഓഫീസില്‍ നിന്ന് കോള്‍'; ശബരിനാഥനും അജ്ഞാത ഫോണ്‍ സന്ദേശം

ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സ്ഥാനം സിപിഐ അർഹിക്കുന്നത്; ചർച്ചകൾ സംസ്ഥാന തലത്തിൽ തുടരുകയാണെന്ന് ഡി. രാജ