Dhurandhar 2 ഇൻസ്റ്റ​ഗ്രാം
Entertainment

ഏഴര മണിക്കൂറോ ? 'ധുരന്ധർ' രണ്ട് ഭാ​ഗങ്ങളും ഒന്നിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്; 'രാവിലെ പോയിട്ട് വൈകിട്ട് വീട്ടിൽ കയറാമെന്ന്' കമന്റുകൾ

ചിത്രത്തിന്റെ ഹോങ്കോങിലെ വിതരണക്കാർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തിരുത്തി കുറിച്ച് തിയറ്ററുകളിൽ മുന്നേറുകയാണ് ധുരന്ധർ ദ് റിവഞ്ച്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ 1000 കോടി കടന്നു കഴിഞ്ഞു. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലാണ് ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തിന്റെ ആദ്യ ഭാഗവും വൻ വിജയമായിരുന്നു.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു പുതിയ വിവരമാണ് സോഷ്യൽ മീഡിയയും സിനിമാ പ്രേമികളും ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടു ഭാ​ഗങ്ങളും ഉൾപ്പെടുത്തി കൊണ്ട് ഒറ്റ സിനിമയായി ധുരന്ധർ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

ചിത്രത്തിന്റെ ഹോങ്കോങിലെ വിതരണക്കാർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ധുരന്ധർ മൂവി മാരത്തോൺ എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ഏഴര മണിക്കൂറോളമാണ് ചിത്രത്തിന്റെ ദൈർഘ്യം. ഏപ്രിൽ 12-ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

പിന്നാലെ സമാനമായി ഇന്ത്യയിലും ചിത്രം റിലീസിനൊരുങ്ങുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ. പ്രീമിയം സ്‌ക്രീനുകളിലാവും ചിത്രം പ്രദർശിപ്പിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. 'ധുരന്ധർ: ഡയറക്ടേഴ്‌സ് കട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഐമാക്‌സ്, എച്ച്ഡിആർ, എപിക് തിയറ്ററുകളിൽ ഏപ്രിൽ അഞ്ചിന് ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആഴ്ചയിൽ രണ്ട് ഷോകൾ വീതമായിരിക്കുമുണ്ടാവുകയെന്നും പറയപ്പെടുന്നു. രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം പുറത്തുവരുന്ന ഇത്തരം റിപ്പോർട്ടുകളോട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

1435 കോടി ഇതിനോടകം ചിത്രം ആ​ഗോളതലത്തിൽ കളക്ട് ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ധർ 2 ഇപ്പോൾ. 904 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത്.

Cinema News: Dhurandhar Movie Marathon will release in a single extended theatrical cut.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ആലപിക്കുമോ? ഗവർണ്ണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം നിർബന്ധമാക്കുന്ന പുതിയ പ്രോട്ടോക്കോൾ ചർച്ചയാകുന്നു

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി; വിജയ് തരംഗത്തിൽ പ്രമുഖർ തോറ്റതോടെ അണ്ണാമലൈയെ തിരികെ കൊണ്ടുവരാൻ നീക്കം

VD Satheesan Cabinet Live: കെ മുരളീധരന് ആരോഗ്യം; സിപി ജോണിന് ഗതാഗതം?

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ; വകുപ്പുകളെച്ചൊല്ലി ചർച്ചകൾ സജീവം, അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT