Dhyan Sreenivasan 
Entertainment

'ചില ഇന്റര്‍വ്യുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്, വികാരങ്ങള്‍ വില്‍ക്കാനില്ല'; തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

നിങ്ങളുടെ വിഷമം ഞാന്‍ മനസിലാക്കുന്നുവെന്ന് അവര്‍ പറയുമെങ്കിലും അവര്‍ അതൊന്നും കാര്യമാക്കുന്നില്ല. അവരെ സംബന്ധിച്ച് കണ്ടന്റാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അഭിമുഖങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. മനസ് വിഷമത്തിലായിരിക്കുമ്പോഴും ടെന്‍ഷനടിച്ചിരിക്കുമ്പോഴുമൊക്കെ ധ്യാനിന്റെ ഇന്റര്‍വ്യുകള്‍ കണ്ട് റിലാക്‌സ് ആകുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില ഇന്റര്‍വ്യുകള്‍ താന്‍ മനപ്പൂര്‍വ്വം ഒഴിവാക്കാറുണ്ടെന്നാണ് ധ്യാന്‍ പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മന്‌സ് തുറന്നത്.

''ഇന്റര്‍വ്യുവിന്റെ ഫോര്‍മാറ്റിന് അനുസരിച്ചാണ് ഞാന്‍ മറുപടി നല്‍കാറുള്ളത്. സീരിയസ് ഇന്റര്‍വ്യു ആണെങ്കില്‍, അവര്‍ക്ക് വേണ്ട് നോക്കും. അവരുടെ എനര്‍ജിയുടെ മെറിറ്റ് നോക്കും. സീരിയസ് ഫോര്‍മാറ്റിലൊരു ഇന്റര്‍വ്യു വരുമ്പോള്‍ അതിന് അനുസരിച്ച് നമ്മളും മാറും. അതിന് അറിവുണ്ടാകണം. ആ അറിവ് കുറയുമ്പോള്‍ അത്തരം പരിപാടികള്‍ക്ക് പോകാതിരിക്കുക എന്നതാണ് ചെയ്യാനുള്ളത്'' ്ധ്യാന്‍ പറയുന്നു.

''ഞാന്‍ പോകാത്ത ഇന്റര്‍വ്യുകളുണ്ട്. ചില ഇന്റര്‍വ്യുകളുടെ ഫോര്‍മാറ്റ് എനിക്കിഷ്ടമല്ല. എനിക്ക് താല്‍പര്യമില്ലാത്ത ചില ആള്‍ക്കാരുണ്ട്. എനിക്ക് എന്തും പറയാന്‍ പറ്റുന്ന സ്ഥലവും, എന്റെ ഇമോഷന്‍സിനെ എടുത്തിട്ട്, എന്റെ വീക്ക്‌നെസിനെ ട്രിഗര്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ല. ചില ഇന്റര്‍വ്യുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. തമാശ എന്റര്‍ടെയ്‌നിങ് ആണ്. വികാരങ്ങള്‍ വില്‍ക്കാനില്ല. അതും എന്റര്‍ടെയ്‌നിങ്. മറ്റുള്ളവരുടെ വിഷമം കാണല്‍ ആളുകള്‍ക്ക് ഇഷ്ടമാണ്.''

''വല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ഇന്റര്‍വ്യുകള്‍ പോകാനിഷ്ടമല്ല. അല്ലെങ്കില്‍ ഒരു ഡിസ്‌കഷന്‍ ഉള്ളതായിരിക്കണം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡ്രസ് അബ്യൂസിനെക്കുറിച്ചൊക്കെ കാര്യഗൗരവത്തോടെ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കാര്യം പറയാനുള്ളതായിരുന്നു. അല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ വില്‍ക്കുന്നതിനോട് താല്‍പര്യമില്ല. നിങ്ങളുടെ വിഷമം ഞാന്‍ മനസിലാക്കുന്നുവെന്ന് അവര്‍ പറയുമെങ്കിലും അവര്‍ അതൊന്നും കാര്യമാക്കുന്നില്ല. അവരെ സംബന്ധിച്ച് കണ്ടന്റാണ്'' എന്നും ധ്യാന്‍ പറയുന്നു.

Dhyan Sreenivasan about not attending certain interviews. He doesn't want to sell his emotions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു; കനത്ത സുരക്ഷ

'കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു; 'മാളികപ്പുറം' ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും 'ഹരിവരാസന'വും ഇഷ്ടപ്പെടും'

പ്രതിമാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ?,15 വര്‍ഷം കൊണ്ട് 17 ലക്ഷത്തിലധികം സമ്പാദിക്കാം; അറിയാം ആര്‍ഡി പ്ലസ് എന്‍എസ്‌സി സ്ട്രാറ്റജി

നിസാരമെന്ന് കരുതേണ്ട! ദൈനംദിന സമ്മർദങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ

'സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'