'കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു; 'മാളികപ്പുറം' ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും 'ഹരിവരാസന'വും ഇഷ്ടപ്പെടും'

'ഒടുവിൽ അദ്ദേഹം പറഞ്ഞത് അയ്യപ്പന്റെ സാന്നിധ്യമുള്ള ഒരു കഥയായിരുന്നു'.
Saiju Kurup
Saiju Kurupവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സൈജു കുറുപ്പ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ഹരിവരാസനം'. ചിത്രത്തെക്കുറിച്ച് സൈജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. അയ്യപ്പന്റെ സാന്നിധ്യമുള്ള കഥ കേട്ടപ്പോൾ ഏറെ ഇഷ്ടമായെന്നും അത് കേട്ട് കണ്ണ് നിറഞ്ഞെന്നും നടൻ പറഞ്ഞു. രാജേഷ് തന്നെ വിളിച്ച് പല കഥകളും കേൾപ്പിച്ചിരുന്നെങ്കിലും ഒടുവിൽ 'ഹരിവരാസന'ത്തിന്റെ കഥയാണ് മനസിൽ തൊട്ടതെന്നും താരം പറഞ്ഞു.

ചിത്രത്തിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്. "കഴിഞ്ഞ വർഷം ഏതോ ഒരു ദിവസം രാജേഷ് എന്നെ വിളിച്ചു. ഇടയ്ക്കിടെ എന്നെ വിളിച്ച് കഥ കേൾക്കാൻ ഫ്ലാറ്റിലേക്ക് വരാൻ പറയാറുണ്ട്. അങ്ങനെ ഏകദേശം അഞ്ച് കഥകൾ കേട്ടു. പക്ഷേ, ഞാനും രാജേഷും ഒരുമിച്ച് ചെയ്യുമ്പോൾ ഇങ്ങനെയൊരു കഥയായിരിക്കണം എന്ന് തോന്നിയിരുന്നില്ല. ഒടുവിൽ അദ്ദേഹം പറഞ്ഞത് അയ്യപ്പന്റെ സാന്നിധ്യമുള്ള ഒരു കഥയായിരുന്നു.

എനിക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കഥ കേട്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. ഞാൻ കുറച്ച് സെൻസിറ്റീവാണ്, പെട്ടെന്ന് കരയും. നിങ്ങൾക്ക് 'മാളികപ്പുറം' ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ 'ഹരിവരാസന'വും ഉറപ്പായും ഇഷ്ടപ്പെടും. ഈ സിനിമ നിങ്ങളെ തീർച്ചയായും എന്റർടെയ്ൻ ചെയ്യും. 'മാളികപ്പുറ'ത്തിന്റെ സംവിധായകനെയും ഈ അവസരത്തിൽ ഓർക്കുകയാണ്.

ചേർത്തലയിലെ കടക്കരപ്പള്ളിയിൽ താമസിച്ചിരുന്ന കാലത്ത്, ഏകദേശം മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ തോളത്തിട്ട് പാടിയിരുന്നത് ‘ഏഴര പൊന്നാന പുറത്തെയുന്നള്ളും ഏറ്റുമാനൂരപ്പാ’ എന്ന പാട്ടാണ്. സിനിമയിലെ പാട്ടാണെങ്കിലും അതൊരു കീർത്തനമാണ്.

എന്റെ തലച്ചോറിൽ ആദ്യം പതിഞ്ഞ പാട്ട് ഒരു ദൈവത്തിന്റെ പാട്ടായിരുന്നു. അന്നുമുതൽ കീർത്തനങ്ങൾ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്".- സൈജു കുറുപ്പ് പറഞ്ഞു. ജനുവരി 15 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Saiju Kurup
നായികയോട് പ്രണയം പറയുന്നതിന് പകരം ചോദിച്ചത്: 'ഹോംവർക്ക് ചെയ്തോ മോളേ'; പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ ചെയ്യുമെന്ന് ഷാരൂഖ് ഖാൻ
Saiju Kurup
'തേവരോ, ഏത് തേവര്‍..?'; സ്വന്തം സിനിമയുടെ പേര് മറന്ന് ധ്യാന്‍; ബോംബിടാന്‍ ബോംബിന്റെ പേര് അറിയണമെന്നില്ലെന്ന് ട്രോള്‍, വിഡിയോ
Saiju Kurup
'ഈ​ഗോയുടെ പുറത്ത് ​ഗീതു മോഹൻദാസ് കെട്ടിച്ചമച്ച കള്ളക്കേസ്'; ബലാത്സം​ഗക്കേസിൽ കുറ്റവിമുക്തനായി സംവിധായകൻ ലിജു കൃഷ്ണ
Summary

Saiju Kurup talks about Harivarasanam movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER