Dhyan Sreenivasan ഫയല്‍
Entertainment

എന്നെ കളിയാക്കുന്നത് പോലെ, എന്നോട് സംസാരിക്കുന്നത് പോലെ വേറൊരു നടനോടും പറ്റില്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്നെ കളിയാക്കുന്നത് പോലെ, എന്നോട് സംസാരിക്കുന്നത് പോലെ വേറൊരു നടനോടും പറ്റില്ല: ധ്യാന്‍ ശ്രീനിവാസന്‍

സമകാലിക മലയാളം ഡെസ്ക്

സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും തനിക്ക് എന്തുകൊണ്ട് സിനിമകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍. തുടരെ തുടരെ പരാജയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ട്രോളുന്ന നടനാണ് ധ്യാന്‍. എന്നാല്‍ ധ്യാനിന് സിനിമ ലഭിക്കാതിരിക്കാന്‍ ഇതൊരു കാരണമാകുന്നില്ല.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മറുപടി നല്‍കിയത്. മലയാള സിനിമയില്‍ മറ്റൊരു താരവും തന്നെപ്പോലെ അപ്രോച്ചബിളും അവൈലബിളും അല്ലെന്നാണ് ധ്യാന്‍ പറയുന്നത്. തന്നപ്പോലെ എന്തും പറയാനും ചോദിക്കാനും സാധിക്കുന്ന മറ്റൊരു നടനില്ലെന്നും ധ്യാന്‍ പറയുന്നു.

''എനിക്ക് രണ്ട് പടം പൊട്ടിയിട്ടും മൂന്നാമത് പടമുണ്ട്. മൂന്നാമത്തെ പടം പൊട്ടിയാലും നാലാമതും പടമുണ്ട്. കാരണം ഇവിടുത്തെ മുഖ്യാധാര നടന്മാരൊന്നും അപ്രോച്ചബിളും അവൈലബിളുമല്ല. നാളെ നിങ്ങള്‍ക്കൊരു സിനിമ ചെയ്യണമെങ്കില്‍ എത്ര പേരിലേക്ക് എത്തിപ്പെടാനാകും? ഒരാളിലേക്ക് എത്തിപ്പെടാനാകില്ല. ഞാനൊഴികെ'' ധ്യാന്‍ പറയുന്നു.

''എന്നോട് ഇതൊക്കെ പറയാനും ചോദിക്കാനും പറ്റും. അതിനു കാരണം ഞാന്‍ അപ്രോച്ചബിളും അവൈലബിളും ആയതിനാലാണ്. നിനക്ക് വേറൊരു നടനോട് ഇത് ചോദിക്കാനോ പറയാനോ പറ്റില്ല. കളിയാക്കാന്‍ പോലും പറ്റില്ല. അത് എന്തുകൊണ്ടാണ്? എന്തൊക്കെ പറഞ്ഞ് കളിയാക്കിയാലും മനുഷ്യന്‍ എന്ന നിലയിലുള്ള ബഹുമാനം നമ്മള്‍ പിന്തുടരുന്നുണ്ട്. അത് വേറൊരാളില്‍ നിന്നും കിട്ടില്ല'' എന്നും ധ്യാന്‍ പറയുന്നു.

Dhyan Sreenivasan says he is the only approachable and available actor in malayalam. Anything can be said and asked to him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

നീതിയുക്തമായ വിചാരണയ്ക്ക് ഭീഷണി, പൊലീസുകാര്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

തുരുമ്പും കറയും പാത്രങ്ങളെ നശിപ്പിക്കും; സംരക്ഷിക്കാൻ വഴിയുണ്ട്

പാപ്പന്റെ ടൈം ബെസ്റ്റ് ടൈം! ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ഓപ്പണിങ് ഡേ ഹിറ്റ്; 'ആട് 3' ബോക്സ് ഓഫീസിൽ എത്ര നേടി ?

ഡിജിറ്റല്‍ അറസ്റ്റ് തടയല്‍; വാട്‌സ്ആപ്പിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം

SCROLL FOR NEXT