‘വർഷങ്ങൾക്കു ശേഷം’ സിനിമയേക്കാൾ തനിക്കിഷ്ടപ്പെട്ടത് ‘ആവേശ’മാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ 
Entertainment

'വർഷങ്ങൾക്ക് ശേഷത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ആവേശം, അന്ന് അങ്ങനെ പറഞ്ഞത് തമാശയ്ക്ക്'; ധ്യാൻ

വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രശ്നങ്ങൾ തനിക്കറിയാമെന്നും ധ്യാൻ

Author : സമകാലിക മലയാളം ഡെസ്ക്

ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും അഭിനയിച്ച വർഷങ്ങൾക്കു ശേഷം തിയറ്ററിലെത്തിയത് ഫഹദിന്റെ ആവേശത്തിനൊപ്പമായിരുന്നു. ബോക്സ് ഓഫിസിൽ ആവേശം വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരു ചിത്രങ്ങളും റിലീസ് ചെയ്തതിനു പിന്നാലെ ആവേശത്തെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. സെക്കൻഡ് ഹാഫിൽ ആവേശത്തിന് ലാ​ഗുണ്ടെന്നാണ് ധ്യാൻ പറഞ്ഞത്.

‘വർഷങ്ങൾക്കു ശേഷം’ സിനിമയേക്കാൾ തനിക്കിഷ്ടപ്പെട്ടത് ‘ആവേശ’മാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ. ആവേശം ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിനു ശേഷമാണ് രാത്രിയിൽ പോയി തമാശയ്ക്ക് അങ്ങനെ പ്രതികരണം നടത്തിയത്. വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രശ്നങ്ങൾ തനിക്കറിയാമെന്നും താൻ അഭിനയിച്ച സിനിമയെ താഴ്ത്തിക്കെട്ടാതിരിക്കാൻ പറ്റില്ലല്ലോ എന്നും ധ്യാൻ പറഞ്ഞു. ‘പാർട്ണേഴ്സ്’ എന്ന പുതിയ സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആവേശം സിനിമ ഇറങ്ങുന്നതിനു മുന്നേ നമുക്ക് അറിയാം, ആ സിനിമ എങ്ങനെ വരുമെന്നുള്ളത്. ഈ സിനിമ എത്രത്തോളം നല്ലതാണെന്നുള്ളതിന്റെ വാർത്തകളും നേരത്തെ കിട്ടും. ഞാനങ്ങനെ പറഞ്ഞുകൊണ്ട് ആ സിനിമയ്ക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. ആ സിനിമ പുറത്തിറങ്ങി ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിനു ശേഷമാണ് ഞാൻ രാത്രിയിൽ പോയി തമാശയ്ക്ക് ആ പ്രതികരണം നടത്തിയത്. അതിനു മുന്നേ തന്നെ വർഷങ്ങൾക്കു ശേഷത്തേക്കാൾ മുകളിലാണ് ആവേശമെന്ന വാര്‍ത്ത വന്നു കഴിഞ്ഞു. പിന്നീട് ഉസ്താദ് ഹോട്ടൽ, ചരിത്രം നമ്മൾ ആവർത്തിക്കും എന്നൊക്കെ പറഞ്ഞത് വെറുതെ ഒരോളമുണ്ടാക്കാൻ വേണ്ടി മാത്രമാണ്. എനിക്കറിയില്ലേ, ആവേശം അതിനേക്കാൾ നല്ല സിനിമയാണെന്ന്.

പക്ഷേ ആ സമയത്ത് എനിക്കെന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാൻ പറ്റില്ലല്ലോ? എനിക്കറിയാം വർഷങ്ങൾക്കു ശേഷത്തിലെ പ്രശ്നങ്ങളൊക്കെ. ഞാൻ അഭിനയിച്ചൊരു സിനിമ, അതിനോടൊപ്പം ഇറങ്ങുന്ന മറ്റൊരു സിനിമ. എനിക്കു ചിലപ്പോൾ എന്റെ സിനിമയേക്കാൾ ഇഷ്ടപ്പെടുന്നത് അതിന്റെ കൂടെ ഇറങ്ങിയ സിനിമയാകും. കണ്ടപ്പോൾ ആവേശമാണ്, വർഷങ്ങൾക്കു ശേഷത്തേക്കാൾ ഇഷ്ടപ്പെട്ടത്. അത് സത്യമല്ലേ. നമ്മുടെ ടേസ്റ്റ് വ്യത്യാസം വരുന്നതില്‍ തെറ്റില്ലല്ലോ?’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT