പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

ബാലെവാടി ശ്രീ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം
Kerala Blasters FC
കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിൽ എക്സ്
Edited By:
Updated on: 
1 min read

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഇന്റര്‍ കാശി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ബാലെവാടി ശ്രീ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. സോണി സ്‌പോര്‍ട്‌സ് ചാനലുകളിലും സോണി ലിവിലും യൂട്യൂബിലും മത്സരം തത്സമയം കാണാം.

Kerala Blasters FC
അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

പുതിയ മാനേജ്‌മെന്റിന് കീഴില്‍, പുതിയ ടീമുമായി, പുത്തന്‍ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട ബ്ലാസ്‌റ്റേഴ്‌സിനെ, ഇടക്കാല കോച്ചായി എത്തി രക്ഷിച്ച ആഷ്‌ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. ഇന്തോനേഷ്യന്‍ ക്ലബില്‍ നിന്നും മടങ്ങിയെത്തിയ അഡ്രിയാന്‍ ലൂണയാണ് ടീമിന്റെ നായകന്‍.

വിദേശനിരയില്‍ യുറഗ്വായ് പ്ലേമേക്കര്‍ അഡ്രിയന്‍ ലൂണയെ മാത്രം നിലനിര്‍ത്തിയ കോച്ച് ഇന്ത്യന്‍ ലൈനപ്പിലും കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. പുതിയ 7 താരങ്ങളെയാണ് ട്രാന്‍സ്ഫറിലൂടെ ടീമിലെത്തിച്ചത്.ഇന്ത്യന്‍ ടീമിലെ മലയാളി വിങ്ങര്‍ മുഹമ്മദ് സനാനെ ജംഷഡ്പുരില്‍ നിന്നു റാഞ്ചിയ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയില്‍ നിന്നു പരിചയസമ്പന്നനായ ഗോളി അമരിന്ദര്‍ സിങ്ങിനെയും സ്വന്തമാക്കിയിട്ടുണ്ട്.

മുന്നേറ്റനിരയില്‍ വേഗതയും അപകടകരമായ പ്രഹരശേഷിയുമുള്ള ആന്ദ്രെ ഗ്രീനും, ശാരീരികക്ഷമതയും ഗോള്‍ സ്‌കോറിംഗ് മികവുമുള്ള മോമോ യാന്‍സാനെയും, ഇന്ത്യന്‍ യുവതാരം മുഹമ്മദ് സനാനും അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം ജെയിംസ് ബോള്‍ട്ടണ്‍, നെബോജ്ഷ കൊസോവോച്ച് എന്നിവരുടെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാകും. ഹോര്‍മിപാം റുയിവ, ബികാഷ് യുമനം, അമേയ് റണവാഡെ, ഫാലോ എന്‍ഡിയായെ എന്നിവരാകും പ്രതിരോധ കോട്ടകെട്ടുക.

Kerala Blasters FC
16 റൺസ്, വീണത് 4 വിക്കറ്റുകൾ; കേരളത്തിന് തോൽവി
Kerala Blasters FC
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 'സസ്‌പെന്‍ഷന്‍'! ഞെട്ടി ഫുട്‌ബോള്‍ ലോകം!!!
Summary

Kerala Blasters take the field in the ISL today with high hopes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com