Dhanush, Kavya Sriram ഇൻസ്റ്റ​ഗ്രാം
Entertainment

'എല്ലാത്തിലും ഇങ്ങനെ കുറ്റം കണ്ടുപിടിച്ചാൽ എങ്ങനെയാ? അത് അദ്ദേഹത്തിന്റെ സ്റ്റൈലിസ്റ്റാണ്'; ധനുഷിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ആരാധകർ

ചിത്രത്തിന്റെ പ്രചാരണത്തിനിടെ കാറിൽ നിന്നിറങ്ങുന്ന ധനുഷിന്റെ ഒരു വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ധനുഷ് നായകനായെത്തിയ പുതിയ ചിത്രമാണ് തേരെ ഇഷ്ക് മേം. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രത്തിൽ കൃതി സനോൺ ആണ് നായികയായെത്തിയത്. നവംബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനിടെയുള്ള ധനുഷിന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

ചിത്രത്തിന്റെ പ്രചാരണത്തിനിടെ കാറിൽ നിന്നിറങ്ങുന്ന ധനുഷിന്റെ ഒരു വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ധനുഷ് നിൽക്കുമ്പോൾ ഒരു സ്ത്രീ പിന്നിൽ നിന്ന് ഓടി വന്ന് അദ്ദേഹത്തിന്റെ പാന്റ്സ് ശരിയാക്കുന്നത് കാണാം. അവർ താരത്തിന്റെ ഷർട്ട് ശരിയാക്കാൻ പിന്നാലെ പോകുന്നതും ഈ വിഡിയോയിലുണ്ട്. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയരാൻ തുടങ്ങിയത്.

സ്വന്തം വസ്ത്രം നേരെയാക്കാൻ മാത്രം ധനുഷ് സഹായിയെ വെച്ചോ എന്നാണ് കമന്റുകൾ. തന്റെ ഒപ്പമുള്ള ടീമിനോട് ധനുഷ് ഇങ്ങനെ പെരുമാറുന്നത് മോശമാണ് എന്നും പോസ്റ്റുകൾ ഉയർന്നു. എന്നാൽ ഉടൻ തന്നെ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ് ആരാധകർ എത്തി. വിഡിയോയിലെ സ്ത്രീ നടന്റെ സ്റ്റൈലിസ്റ്റ് ആയ കാവ്യ ശ്രീറാം ആണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.

ധനുഷും കാവ്യയും സംവിധായകൻ ആനന്ദ് എൽ റായ്, നടി കൃതി സനോൺ എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോയും അവർ പങ്കുവെച്ചു. തന്റെ ഒപ്പമുള്ളവരോട് ധനുഷ് സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും അവരെ എന്നും നടൻ ചേർത്തു നിർത്താറുണ്ടെന്നും അവർ കുറിച്ചു.

ഫോട്ടോയെടുക്കുമ്പോൾ നടന്റെ ഡ്രസ്സ് നന്നായി ഇരിക്കുന്നു എന്ന് ഉറപ്പാക്കാൻ സ്റ്റൈലിസ്റ്റ് തന്റെ ജോലി ചെയ്യുകയായിരുന്നു എന്നും മറ്റു ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തിനെതിരെ വൻ തോതിലുള്ള വിമർശനവുമുയർന്നിരുന്നു. പ്രമുഖ സിനിമാ ട്രാക്കർമാരായ സ്കാനിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് 71 കോടി രൂപയാണ് ചിത്രം ഇതിനോടകം ഇന്ത്യയിൽ നിന്ന് നേടിയത്.

Cinema News: Did Dhanush hire an assistant just to adjust his outfit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 12 മണിയോടെ; പുതിയ തെളിവ് ഹാജരാക്കി പ്രോസിക്യൂഷന്‍

തിയറ്ററിലെ ക്ഷീണം ഒടിടിയിൽ മറി കടക്കുമോ? ദുൽഖറിന്റെ 'കാന്ത' സ്ട്രീമിങ് തീയതി പുറത്ത്

രാഹുലിനെ ബംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പിടിയില്‍; രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍; തിരച്ചില്‍ ഊര്‍ജിതം

Kerala PSC: ഇസിജി,ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, റഫ്രിജറേഷന്‍ മെക്കാനിക് തസ്തികയിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

ചപ്പാത്തി പഞ്ഞി പോലെ ആകാൻ ഇങ്ങനെ മാവ് കുഴയ്ക്കണമായിരുന്നോ?

SCROLL FOR NEXT