Mohanlal, Rashmika Mandanna 
Entertainment

രശ്മികയ്ക്ക് മോഹന്‍ലാലിനെ അറിയില്ലേ? നടി പറഞ്ഞതും മലയാളി കേട്ടതും; സത്യാവസ്ഥ ഇതാണ്

രശ്മികയുടെ കമന്റ് ബോക്‌സിലുമെല്ലാം മലയാളികളുടെ രോക്ഷ പ്രകടനങ്ങളാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ നടി രശ്മിക മന്ദാനയ്ക്ക് അറിയില്ലേ? ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ പരിപാടിയില്‍ നിന്നുള്ളൊരു ഭാഗമാണ് ചര്‍ച്ചകളുടെ ഉറവിടം. കേട്ട പാതി കേള്‍ക്കാത്ത പാതി വാര്‍ത്തകളുടെ അടിയിലും രശ്മികയുടെ കമന്റ് ബോക്‌സിലുമെല്ലാം മലയാളികളുടെ രോക്ഷ പ്രകടനങ്ങളാണ്. എന്നാല്‍ തനിക്ക് മോഹന്‍ലാലിലെ അറിയില്ലെന്ന് രശ്മിക പറഞ്ഞുവോ?

ഭര്‍ത്താവും നടനുമായ വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമാണ് രശ്മിക കോഫി വിത്ത് കരണിലെത്തിയത്. പരിപാടിയിലെ ടാസ്‌കിന്റെ ഭാഗമായി ചില താരങ്ങളുടെ ടൈറ്റിലുകളില്‍ നിന്നും അവര്‍ ആരെന്ന് കണ്ടെത്താന്‍ കരണ്‍ ഇരുവരോടും ആവശ്യപ്പെട്ടു. റോക്കിങ് സ്റ്റാര്‍ ആരെന്നതായിരുന്നു കരണ്‍ ചോദിച്ചത്. കന്നഡ സൂപ്പര് താരം യഷ് ആണെന്ന് രശ്മിക ശരിയുത്തരവും നല്‍കി.

പിന്നാലെയാണ് കരണ്‍ ജോഹര്‍ കംപ്ലീറ്റ് ആക്ടര്‍ ആരെന്ന് ചോദിക്കുന്നത്. ഞാന്‍ ആണാണെന്ന് വിജയ് ദേവരക്കൊണ്ട തമാശയായി മറുപടിയും നല്‍കി. എന്നാല്‍ അങ്ങനൊരു ടൈറ്റില്‍ ഉണ്ടോ, തനിക്ക് അറിയില്ല എന്നായിരുന്നു രശ്മികയുടെ മറുപടി. ഉണ്ടെന്നും അത് മോഹന്‍ലാല്‍ ആണെന്നും കരണ്‍ മറുപടി നല്‍കി. ഓ മോഹന്‍ലാല്‍ സാര്‍ ആണോ, തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു രശ്മികയുടെ പ്രതികരണം.

ഇതിലെ ചെറിയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പേജുകളും പ്രചരിപ്പിച്ചതോടെ താരത്തിനെതിരെ തിരിയുകയായിരുന്നു മലയാളി ആരാധകര്‍. അതേസമയം മോഹന്‍ലാലിനെ രശ്മികയ്ക്ക് അറിയാമെന്നതും, കംപ്ലീറ്റ് ആക്ടര്‍ എന്നൊരു ടൈറ്റില്‍ അദ്ദേഹത്തിന് ഉണ്ടെന്നത് രശ്മികയ്ക്ക് അറിയില്ല എന്നു മാത്രമേയുള്ളൂവെന്നതും ഈ വിഡിയോയില്‍ നിന്ന് തന്നെ മനസിലാക്കാം.

Did Rashmika Mandanna says she doesn't know who is Mohanlal?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

'വലിയ പ്ലാനൊന്നുമില്ല...'; റെക്കോര്‍ഡ് റണ്‍വേട്ടയുടെ 'രഹസ്യം' വെളിപ്പെടുത്തി സഞ്ജു

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് താരം; ജോ റൂട്ടിന് റെക്കോര്‍ഡ്!

ചെക്കന്‍ 'സീന്‍' തൂക്കും!; സൈക്കോ കില്ലര്‍ 'ഈശ്വരന്‍'; ഞെട്ടിച്ച് ക്യാരക്ടര്‍ റിവീലിങ് വിഡിയോ