യോ യോ ഹണി സിങ്, ഷാരുഖ് ഖാന്‍  
Entertainment

ഷാരുഖ് ഖാൻ അല്ല, സ്വയം തലതല്ലി പൊട്ടിച്ചത്: വെളിപ്പെടുത്തി യോ യോ ഹണി സിങ്

ഹണി സിങ്ങിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയിലാണ് അന്ന് സംഭവിച്ചത് എന്താണെന്ന് ഗായകന്‍ വെളിപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റാപ്പര്‍ യോ യോ ഹണി സിങ്ങും സൂപ്പര്‍താരം ഷാരുഖ് ഖാനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹണി സിങ്ങിനെ ഷാരുഖ് തല്ലിയിട്ടുണ്ട് എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇപ്പോള്‍ അതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റാപ്പര്‍. ഹണി സിങ്ങിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയിലാണ് അന്ന് സംഭവിച്ചത് എന്താണെന്ന് ഗായകന്‍ വെളിപ്പെടുത്തിയത്.

ചെന്നൈ എക്‌സ്പ്രസ് സിനിമയ്ക്കു വേണ്ടി ചെയ്ത ലുങ്കി ഡാന്‍സ് ഹിറ്റായതോടെയാണ് ഷാരുഖ് ഖാന്‍ ഹണി സിങ്ങിനെ യുഎസ് ടൂറിന് ക്ഷണിക്കുന്നത്. തിരക്കിലായിരുന്നെങ്കിലും ഷാരുഖിനൊപ്പം യുഎസ് ടൂറിന് പോകാന്‍ ഹണി സിങ് തയ്യാറായി. ഇതിനിടെയാണ് വിവാദ സംഭവമുണ്ടായത്.

ഷോയ്ക്കു വേണ്ടി അവര്‍ എന്ന ചിക്കാഗോയിലേക്ക് കൊണ്ടുപോയി. എനിക്ക് പെര്‍ഫോം ചെയ്യാനാവില്ല എന്ന് ഞാന്‍ അവരോട് പറഞ്ഞു. ആ ഷോയ്ക്കിടെ മരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എല്ലാവരും എന്നോട് റെഡിയാകാന്‍ പറഞ്ഞു. ഞാന്‍ കേട്ടില്ല. എന്റെ മാനേജര്‍ വന്ന് ചോദിച്ചു- എന്തുകൊണ്ടാണ് റെഡിയാകാത്തതെന്ന്. ഞാന്‍ വരുന്നില്ല എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ വാഷ്‌റൂമില്‍ പോയി ഞാന്‍ ട്രിമ്മറുകൊണ്ട് തലമൊട്ടയടിച്ചു. ഇനി ഞാന്‍ എങ്ങനെ പരിപാടി അവതരിപ്പിക്കും എന്ന് ചോദിച്ചു. തലയില്‍ തൊപ്പി വെച്ച് പെര്‍ഫോം ചെയ്യാനാണ് പറഞ്ഞത്.

മുടി മുറിച്ചതുകൊണ്ട് രക്ഷപ്പാടാനാകില്ല എന്ന് തോന്നിയതോടെ അവിടെ കിടന്ന ഒരു കപ്പെടുത്ത് ഞാന്‍ തലക്കടിക്കുകയായിരുന്നു. എന്റെ തലയില്‍ മുറിവുണ്ടാവുകയും സ്റ്റിച്ച് ഇടേണ്ടിവരികയും ചെയ്തു. അല്ലാതെ ഷാരുഖ് ഖാന്‍ എന്നെ തല്ലിയതുകൊണ്ടല്ല. ഏതോ ഒരാളാണ് ഷാരുഖ് ഖാന്‍ എന്നെ തല്ലി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്. ആ മനുഷ്യന് എന്നെ വലിയ ഇഷ്ടമാണ്. അദ്ദേഹം ഒരിക്കലും എന്റെ നേരെ കൈപൊക്കുകയില്ല.- യോ യോ ഹണി സിങ് ഡോക്യുമെന്ററിയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21