Trisha, Suriya 
Entertainment

തൃഷയെ അവഗണിച്ച് സൂര്യ? കറുപ്പ് വിജയാഹ്ലാദ കുറിപ്പില്‍ നടിയുടെ പേരില്ല!; ചൂടുപിടിച്ച് ചര്‍ച്ച

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് കറുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സൂര്യ. ആര്‍ജെ ബാലാജിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കറുപ്പ് റിലീസ് ചെയ്ത നാലാം നാള്‍ തന്നെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. പിന്നാലെ തന്റെ ടീമിന് നന്ദി പറഞ്ഞു കൊണ്ടുള്ള സൂര്യയുടെ ട്വീറ്റ് ശ്രദ്ധ നേടുകയാണ്.

ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് ഫാന്റസി ആക്ഷന്‍ ഡ്രാമയാണ്. മെയ് 15 നാണ് ചിത്രം തിയേറ്ററിലെത്തിയത്. ഏറെ പ്രതിസന്ധികളിലൂടെ കടന്നു വന്നാണ് ചിത്രം റിലീസ് ചെയ്തത്. തന്റെ കുറിപ്പില്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാക്കള്‍ക്കും ചിത്രത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും സൂര്യ നന്ദി പറയുന്നുണ്ട്. ദീര്‍ഘമായൊരു കുറിപ്പാണ് താരം പങ്കുവച്ചത്.

എന്നാല്‍ സൂര്യ നന്ദി കുറിപ്പില്‍ ചിത്രത്തിലെ നായികയായ തൃഷയുടെ പേരില്ലെന്നത് ചിലര്‍ ആരാധകര്‍ ചൂണ്ടിക്കാണിച്ചു. തൃഷയുടെ പേര് എന്തുകൊണ്ടാണ് സൂര്യ ഒഴിവാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. നേരത്തെ കറുപ്പിന്റെ ഓഡിയോ ലോഞ്ചിലും തൃഷ എത്തിയിരുന്നില്ല. താരത്തെ ക്ഷണിക്കാതിരുന്നതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താനും കറുപ്പിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായി തൃഷ സൂചിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സൂര്യയുടെ കുറിപ്പില്‍ തൃഷയുടെ പേര് ഇല്ലാതെ വരുന്നത്. എന്നാല്‍ ചില ആരാധകര്‍ സൂര്യ തൃഷയെ ഒഴിവാക്കിയതല്ലെന്നും ചിത്രത്തിന്റെ ടെക്‌നിക്കല്‍ ടീമിനെ അഭിനന്ദിക്കാനുള്ളതായിരുന്നു കുറിപ്പെന്നും പ്രതിരോധിക്കുന്നുണ്ട്. തൃഷയ്ക്ക് നേരത്തെ തന്നെ സൂര്യ നന്ദി പറഞ്ഞതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം റിലീസായി നാല് ദിനങ്ങളില്‍ 147 കൊടിയിലധികം വേള്‍ഡ് വൈഡ് കളക്ഷനുമായി തന്റെ കരിയര്‍ റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് കറുപ്പിലൂടെ സൂര്യ. രണ്ട് മില്യണില്‍പ്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം കറുപ്പിന്റെ ഇത് വരെയുള്ള ടിക്കറ്റ് വില്‍പ്പന. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും മികച്ച കളക്ഷനും ലഭിക്കുന്ന ചിത്രത്തിന് ലോകവ്യാപകമായി ഹൗസ്ഫുള്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ആദ്യ നാല് ദിനവും ലഭിച്ചത്.

Did Suriya omitted Trisha's name in his thank you note after Karuppu success. Social media discusssion gets heated.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊച്ചി മെട്രോ' പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

പാലക്കാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിയ ആളുടെ പിതാവിനു നേരെ തെരുവുനായ ആക്രമണം

'3000 റൺസ്'; ജോ റൂട്ട്, ചരിത്രത്തിലെ ഒരേയൊരു 'ക്യാപ്റ്റന്‍'!

KCL 2026: പൊരുതിത്തോറ്റ് കൊല്ലം സെയിലേഴ്സ്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആദ്യ ജയം

KCL 2026: തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം; നിഖിൽ തോട്ടത്ത് കളിയിലെ താരം