ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാൻ ഭർത്താവിനോട് അനുവാദം ചോദിച്ചോ? മറുപടിയുമായി ദീപിക പദുക്കോൺ

ബോൾഡ് രം​ഗങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പർതാര സുന്ദരിയാണ് ദീപിക പദുക്കോൺ. താരത്തിന്റെ പുതിയ ചിത്രം ​ഗഹരായിയാം റിലീസിന് ഒരുങ്ങുകയാണ്. ഇന്റിമേറ്റ് രം​ഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം ഇതിനോടകം വിവാദങ്ങളിൽ നിറഞ്ഞിരുന്നു. വിവാഹിതയായ സ്ത്രീ ഇത്തരത്തിലുള്ള രം​ഗങ്ങളിൽ അഭിനയിക്കരുതെന്നായിരുന്നു പ്രധാന വിമർശനം. ഇപ്പോൾ ബോൾഡ് രം​ഗങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. 

ചർച്ചയായി ദീപികയുടെ മറുപടി

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെ സോഷ്യൽ മീഡിയയിൽ ഒരാള്‍ കുറിച്ച കമന്റിനോട് ദീപികയുടെ പ്രതികരണം തേടുകയായിരുന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനോട് അനുവാദം ചോദിച്ചിരുന്നോ എന്നാണ് അയാൾക്ക് അറിയേണ്ടിയിരുന്നത്. 'യക്ക്, കേള്‍ക്കുമ്പോള്‍ വിഡ്ഢിത്തമാണെന്ന് തോന്നുന്നു. ഇത്തരം ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല'- എന്നാണ് താരം മറുപടിയായി പറഞ്ഞത്. 

അലീഷ ഖന്നയായി ദീപിക

റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ശകുന്‍ ബത്രയാണ് സംവിധാനം ചെയ്യുന്നത്. സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, നസുറുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിലും പാട്ടിലും  ദീപികയും സിദ്ധാന്ത് ചതുര്‍വേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുണ്ട്. ഭര്‍ത്താവിന്റെ ജോലിത്തിരക്കുകള്‍ കാരണം ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്ന അലീഷ ഖന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്നത്. സഹോദരിയുടെ ഭാവിവരനില്‍ അവള്‍ പ്രണയം കണ്ടെത്തുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥപറയുന്നത്. ശകുന്‍ ബത്ര, സുമിത് റോയ്, അയേഷ ഡെവിത്രേ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം