മീനു മുനീര്‍, ബീന ആന്‍റണി ഫെയ്സ്ബുക്ക്
Entertainment

'ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെയല്ല അവസരങ്ങള്‍ കിട്ടിയത്'; മിനു മുനീറിനെതിരെ ബീന ആന്റണി

നേരത്തെ ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വിഡിയോയില്‍ മീനു മുനീറിനെ വിമര്‍ശിച്ചെത്തിയിരുന്നു. ഇതിനു മറുപടിയായി, 'ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇയാള്‍' എന്നാണ് മീനു മുനീര്‍ പറഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

മൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി മീനു മുനീറിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് നടി ബീന ആന്റണി. ഇന്‍ഡസ്ട്രിയില്‍ വന്ന കാലം മുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയതെന്നും ബീനാ ആന്റണി പറയുന്നു. ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.

നേരത്തെ ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വിഡിയോയില്‍ മീനു മുനീറിനെ വിമര്‍ശിച്ചെത്തിയിരുന്നു. ഇതിനു മറുപടിയായി, 'ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇയാള്‍' എന്നാണ് മീനു മുനീര്‍ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കില്‍ വിഡിയോ പങ്കുവയ്ക്കാമെന്നും മീനു മുനീര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ബീനാ ആന്റണി രംഗത്തു വന്നിരിക്കുന്നത്.

ഹേമ കമ്മിറ്റിയും അതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച കുറെ കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണ്. എല്ലാം നല്ലതിന് തന്നെ. പക്ഷേ, അതിനിടയില്‍ കൂടി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കാനും കുറെ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. നടി ആയി അറിയപ്പെടാനായി തനിക്ക് ഒരു പിന്നാമ്പുറ കഥകളും പറയേണ്ടി വന്നിട്ടില്ല. ബീന ആന്റണി ഒരു നടി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കുറെയായി. വന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. സറ്റേറ്റ് അവാര്‍ഡ് രണ്ടു മൂന്നു വര്‍ഷം അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. ഒരു നടിയെന്ന നിലയില്‍ വളരെ അഭിമാനത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്.

ദൈവാനുഗ്രഹം കൊണ്ട് ധാരാളം വര്‍ക്കുകള്‍ കിട്ടാറുണ്ട്. ഒരു മോശം വഴിയിലും പോയി ജീവിക്കേണ്ട ഗതികേട് എനിക്കില്ല. ഇതിന്റെ ഇടയില്‍ എന്തിന് കുറുക്കു വഴികളില്‍ കൂടി കുടുംബത്തെ നോക്കണം. എന്റെ കുടുംബം എനിക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. അതുകൊണ്ട് ഞാന്‍ അവര്‍ക്കെതിരെ കേസ് ആയി മുന്നോട്ടു പോവുകയാണ്. അവര്‍ എന്ത് അര്‍ത്ഥത്തില്‍ എന്നെ അങ്ങനെ പറഞ്ഞു എന്നുള്ളത് എനിക്കറിയണം. എനിക്ക് അത് തെളിയിച്ചേ പറ്റുള്ളൂ. അതിനുവേണ്ടി ഞാന്‍ കേസിനു പോവുകയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്മ വരട്ടെയെന്നും ബീന ആന്റണി പറഞ്ഞു.

ബീന ആന്റണിക്കും ഭര്‍ത്താവിനുമെതിരെ മോശമായ ഭാഷയിലായിരുന്നു മിനു മുനീര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചത്. യോദ്ധ സിനിമ പരാമര്‍ശിച്ചായിരുന്നു മിനുവിന്റെ കുറിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT