Voice_Of_Sathyanathan 
Entertainment

'വോയിസ് ഓഫ് സത്യനാഥൻ' തിയറ്ററിൽ തന്നെ; പുതിയ അപ്ഡേറ്റുമായി നിർമാതാക്കൾ 

റാഫി സംവിധാനം ചെയ്യുന്ന ചിത്രം കുടുംബചിത്രമായിരിക്കും

സമകാലിക മലയാളം ഡെസ്ക്

ജോജു ജോർജും ദിലീലും ഒന്നിക്കുന്ന വോയിസ് ഓഫ് സത്യനാഥന്റെ പുതിയ അപ്ഡേഷൻ പുറത്ത്. ചിത്രം തിയറ്ററിൽ തന്നെയാകും റിലീസ് ചെയ്യുക എന്നാണ് നിർമാതാക്കൾ അറിയിച്ചത്. റാഫി സംവിധാനം ചെയ്യുന്ന ചിത്രം കുടുംബചിത്രമായിരിക്കും. 

"വോയിസ്  ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം.
എനിക്ക് ദിവസേന ഒരുപാട് മെസ്സേജുകളും, ഒരുപാട് കോളുകളും വരുന്നുണ്ട് "എന്തായി വോയിസ് സത്യനാഥൻ" എന്നുള്ള ചോദ്യങ്ങളുമായി.വിവരം അറിയിക്കാൻ വൈകിയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്ഡേഷൻ തരാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. 3 വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു ചിത്രം  പഴയ തലമുറയെയും പുതിയ തലമുറകളെയും ഒരു പോലെ ആനന്ദിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയിസ് ഓഫ് സത്യനാഥൻ തീയറ്ററുകളിലേക്ക് എത്തുന്നത്.- ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എൻഎം ബാദുഷ ഫെയ്സ്ബുക്കിൽ കുറിച്ചു. 

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ' 'വോയിസ് ഓഫ് സത്യനാഥൻ'. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ഒരുക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത്‌ ലാൽ വി 14 ഇലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ ചിത്രത്തിന്റെ ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്, സംഗീതം :അങ്കിത് മേനോൻ, എഡിറ്റർ :ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം :സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്,മേക്കപ്പ് : റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ,ഡിജിറ്റൽ മാർക്കറ്റിംഗ് :മാറ്റിനി ലൈവ്, സ്റ്റിൽസ് : ശാലു പേയാട്, ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT