ദിലീപ് 
Entertainment

'ദിലീപ് ഇപ്പോഴും 15 വർഷം പിറകിലാണ്! ഒരേ പോലുള്ള ചേഷ്ടകളും ഗോഷ്ടികളും'; പുതിയ പാട്ടിന് പിന്നാലെ വിമർശനവുമായി സോഷ്യൽ മീഡിയ

ലിസ്‌റ്റിന്‍ സ്റ്റീഫനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സമകാലിക മലയാളം ഡെസ്ക്

ദിലീപിനെ നായകനാക്കി നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ടൈറ്റിൽ കഥാപാത്രമായ പ്രിൻസിനെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപ് നായകനാകുന്ന 150-ാമത്തെ സിനിമയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ലിസ്‌റ്റിന്‍ സ്റ്റീഫനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ​ഗാനം പുറത്തുവന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിനായി അഫ്‌സല്‍ പാടുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്നാൽ പാട്ടിന് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനമാണുയരുന്നത്. അഭിനന്ദിക്കുന്നവരും കുറവല്ല.

‌'ഇപ്പോൾ ഇറങ്ങുന്ന മിക്ക ദിലീപ് സിനിമകളിലും ഇത് പോലൊരു പാട്ട് കാണും... ഒരേ പോലുള്ള ചേഷ്ടകളും ഗോഷ്ടികളും...ഇത് തന്നെ ഇങ്ങനെ ആവർത്തിച്ചു കാണിച്ചു പ്രേക്ഷകരെ വെറുപ്പിക്കണോ', 'അഭിനയം കണ്ടാൽ ഒട്ടും ആർട്ടിഫിഷ്യൽ ആണെന്ന് തോന്നിക്കുകയേ ഇല്ല', 'ദിലീപ് കൊമേഴ്സ്യൽ പടങ്ങളിലേക്ക് ട്രാക്ക് മാറേണ്ട സമയമായിരിക്കുന്നു', 'പഴയ കോമഡി പടങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ദിലീപിന്റെ അവസാനമിറങ്ങിയ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളും ഇതുവരെ ഒരൊറ്റ ഒടിടി പ്ലാറ്റ്‌ഫോമും എടുത്തിട്ടില്ല. കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ വന്ന ബാന്ദ്ര 2023ലെയും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി വന്ന തങ്കമണി 2024ലെയും ഏറ്റവും വലിയ പരാജയമായി മാറിയിരുന്നു.

അതേസമയം പ്രിന്‍സ് ആന്‍ഡ് ഫാമിലിയിൽ ദിലീപിന്റെ സഹോദരനായി ധ്യാൻ ശ്രീനിവാസനും എത്തുന്നുണ്ട്. സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ജോണി ആന്‍റണി, ജോസ് കുട്ടി, അശ്വിന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT