Bha Bha Ba ഇൻസ്റ്റ​ഗ്രാം
Entertainment

ഒടിടിയിൽ തിളങ്ങാനാകുമോ ദിലീപ് ചിത്രത്തിന് ? 'ഭഭബ' സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം

ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ദിലീപും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രമാണ് ഭഭബ (ഭയം, ഭക്തി, ബഹുമാനം). വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സ് ഓഫീസിൽ ഭഭബ തകർന്നടിഞ്ഞു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്. ജനുവരി 16 മുതൽ സീ 5 മലയാളത്തിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി, അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ജിബിൻ ഗോപിനാഥ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അതേസമയം ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ നടൻ‌ മോഹൻലാലിനെതിരെ വൻ‌തോതിൽ സൈബർ ആക്രമണവും നടന്നിരുന്നു. ഷാൻ റഹ്മാനും ​ഗോപി സുന്ദറും ആണ് ചിത്രത്തിനായി സം​ഗീതമൊരുക്കിയിരിക്കുന്നത്. തമിഴ് നടൻ എസ് ജെ സൂര്യയും ചിത്രത്തിൽ കാമിയോ റോളിൽ എത്തിയിരുന്നു. നൂറിൻ ഷെരീഫ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Cinema News: Dileep starrer Bha Bha Ba OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

താഴമണ്‍ മഠം ശബരിമല തന്ത്രി സ്ഥാനത്ത് എത്തിയത് എപ്പോള്‍?; പരശുരാമ കഥ യാഥാര്‍ഥ്യമോ?

പീനട്ട് ബട്ടർ ഇത്ര പോഷക സമ്പുഷ്ടമായിരുന്നോ?

ആസ്മയ്ക്ക് ആയുര്‍വേദ മരുന്നുണ്ടെന്ന് പ്രചാരണം; ഡോക്ടര്‍ക്ക് 50,000 രൂപ പിഴ

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ല; ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി എ കെ ബാലന്‍

'ഒരു സെഷനിൽ 1400 കലോറി വരെ കുറച്ചിട്ടുണ്ട്, തീവ്ര വ്യായാമം രോ​ഗിയാക്കി, കാഴ്ചപ്പാട് മാറ്റിയത് അക്ഷയ്കുമാർ'

SCROLL FOR NEXT