Bouma Special Arrangement
Entertainment

ഞെട്ടിക്കാൻ വിനീതും ദിലീഷ് പോത്തനും സാഗർ സൂര്യയും; ആകാംക്ഷ നിറച്ച് 'ഭൗമ' ഫസ്റ്റ് ലുക്ക്

ചിത്രത്തിന്‍റേതായി പുറത്തുവന്നിരിക്കുന്ന ഈ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ പുതുമ സമ്മാനിച്ചിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഒരു വീട്ടിലുള്ള ഓരോരുത്തുരുടേയും ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും കാഴ്ചപ്പാടുകളും ചിന്തകളുമൊക്കെ വ്യത്യസ്തമായിരിക്കില്ലേ... അത്തരത്തിലുള്ളൊരു വീട്ടിൽ ഒരു ഗ്രാൻഡ് പിയാനോയും അതിന് മറുവശത്തായി നീളമുള്ളൊരു അത്താഴ മേശയും ചുറ്റും ആ വീട്ടിലെ അംഗങ്ങളും നിരന്നിരിക്കുന്നു. ചുവരിനോട് ചേർ‍ന്നിരിക്കുന്ന മുത്തച്ഛൻ ക്ലോക്കിൽ സമയം പത്ത് പത്ത്.

മേശയ്ക്ക് ചുറ്റുമുള്ള 16 അംഗങ്ങളിൽ 4 പേരൊഴികെ മറ്റെല്ലാവരുടെയും മുന്നിലെ പ്ലേറ്റിലും കഴിക്കാനുള്ള വിഭവങ്ങളുണ്ട്. 'ഭൗമ' എന്ന പേരിലെത്തുന്ന പുതിയ ചിത്രത്തിന്‍റേതായി പുറത്തുവന്നിരിക്കുന്ന ഈ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ പുതുമ സമ്മാനിച്ചിരിക്കുകയാണ്.

തീർത്തും സമാനതകളില്ലാത്ത രീതിയിലുള്ളൊരു ഫസ്റ്റ് ലുക്ക് പോസ്റ്ററായി ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നടന്മാരായ വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ, അപർണ ജോൺസ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ചിത്രം എഴുതി സംവിധാനം നിർവ്വഹിക്കുന്നത് റെജിൻ എസ് ബാബുവാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ ഒരുക്കുന്ന ചിത്രവുമാണിത്.

ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സജൻ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ രാജാകൃഷ്ണൻ,

കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ് ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Dileesh Pothan and Sagar Surya starrer Bouma first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്