Dinesh Prabakar വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ​ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ദിനേശിന്റെ വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടൻ ദിനേശ് പ്രഭാകർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലെ നാടോടി ​ഗായകരെക്കൊണ്ട് മലയാളം പാട്ട് പാടിച്ചിരിക്കുകയാണ് നടൻ. 'കുട്ടനാടൻ പുഞ്ചയിലേ...' എന്ന ​ഗാനമാണ് ഇവരെ കൊണ്ട് നടൻ പാടിച്ചത്.

'രാജസ്ഥാനിലേക്ക് എത്തിയ മലയാളിക്ക് ലഭിച്ച സ്വാ​ഗത ​ഗാനം' എന്ന കുറിപ്പോടെയാണ് ദിനേശ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ദിനേശും ​ഗായകർക്കൊപ്പം പാട്ട് പാടുന്നുണ്ട്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ദിനേശിന്റെ വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'ചേട്ടൻ ഒരു സംഭവം തന്നെ' എന്നാണ് നടി കൃഷ്ണപ്രഭ കുറിച്ചിരിക്കുന്നത്.

'അവിടെ ചെന്നു അവരെ മലയാളം പാട്ട് പാടിപ്പിച്ച നമ്മുടെ സ്വന്തം ദിനേശേട്ടൻ' എന്നാണ് ഭൂരിഭാ​ഗം പേരും കമന്റായി കുറിച്ചിരിക്കുന്നത്. കോമഡി വേഷങ്ങളോടൊപ്പം സ്വഭാവ നടനായും വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് ദിനേശ്. 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ആണ് നടന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Dinesh Prabakar share a beautiful video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!