ഹോം പോസ്റ്റർ, എ ആർ മുരു​ഗദോസ്/ ഫേയ്സ്ബുക്ക് 
Entertainment

'ഹോം കണ്ടു, അസാധ്യ സിനിമ'; റോജിനെ തേടി എ ആർ മുരു​ഗദോസിന്റെ സന്ദേശം

ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ എആർ മുരു​ഗ‌ദോസ്

Author : സമകാലിക മലയാളം ഡെസ്ക്

ആമസോൺ പ്രൈമിലൂടെ ഓണം റിലീസായി മലയാളികൾക്കു മുന്നിലെത്തിയ സിനിമയാണ് ഹോം. ഹൃദയം തൊടുന്ന ഒരു കുടുംബചിത്രം. ഇന്ദ്രൻസാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ എആർ മുരു​ഗ‌ദോസ്. ചിത്രത്തിന്റെ സംവിധായകൻ റോജിൻ തോമസിന് അദ്ദേഹം സന്ദേശം അയക്കുകയായിരുന്നു. 

'ഗുഡ് ഈവനിംഗ് ബ്രദർ, ഇത് സംവിധായകൻ മുരുഗദോസാണ്. ഹോം കണ്ടു. അസാധ്യ സിനിമ. അതിനന്ദനങ്ങൾ', എന്നാണ് മുരുഗദോസ് കുറിച്ചത്. മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് റോജിൻ തന്നെയാണ് സന്തോഷം പങ്കുവെച്ചത്. എന്റെ ജീവിതത്തിന്റെ ഈ ഭാ​ഗമാണ് സന്തോഷം എന്ന അടിക്കുറിപ്പിലാണ് റോജിന്റെ പോസ്റ്റ്. 

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ

'നടപടിയില്ലെങ്കില്‍ സമരം'; തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

'ആ സ്വപ്‍നം ബാക്കി'... യുസ്‍വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു!

'30' മിനിറ്റ്... ഇടിച്ചും ​ഗുസ്തിപിടിച്ചും 'ഇന്ത്യ' സ്വന്തമാക്കിയത് 3 'സ്വര്‍ണം'!

'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്