അരുൺരാജ കാമരാജും ഭാര്യ സിന്ദുജയും/ ട്വിറ്റർ 
Entertainment

സംവിധായകന്‍ അരുണ്‍രാജ കാമരാജിന്റെ ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു

അരുണ്‍രാജയും കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലാണ്

സമകാലിക മലയാളം ഡെസ്ക്


മിഴ് സംവിധായകനും ഗായകനുമായ അരുണ്‍രാജ കാമരാജിന്റെ ഭാര്യ സിന്ദുജ അന്തരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് അന്ത്യം. അരുണ്‍രാജയും കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടുവരികയാണ്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് അരുണ്‍രാജയും സിന്ദുജയും കോവിഡ് ബാധിതയാവുന്നത്. അവസ്ഥ മോശമായതിനെ തുടര്‍ന്ന് ദമ്പതികളെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സിന്ദുജയുടെ മരണം. നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. 

സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല, ഗാനരചയീതാവ്, ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് അരുണ്‍രാജ. പിസ സിനിമയില്‍ ഗാനരചയിതാവായാണ് അരുണ്‍രാജ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. രാജാ റാണിയിലൂടെ അഭിനേതാവായും അരങ്ങേറ്റം നടത്തി. ശിവകാര്‍ത്തികേയന്‍ ചിത്രം കനായിലൂടെ സംവിധായകനുമായി. കബാലിയിലെ ഏറെ പ്രശസ്തമായ 'നെരുപ്പ് ഡാ' എന്ന ഗാനം പാടിയിരിക്കുന്നതും അരുണ്‍രാജയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തി; എലിവിഷം കഴിച്ച് ആത്മഹത്യാ ശ്രമം; യുവാവ് പിടിയിൽ

നേപ്പാളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം, ബലേന്ദ്ര ഷാ പരിഷ്‌കാരങ്ങള്‍ തുടരുന്നു

വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം 'പണി' മുടക്കും

ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് ഹൈക്കോടതിയിൽ ജോലി നേടാം; അകെ 300 ഒഴിവുകൾ

SCROLL FOR NEXT