ഹേമ മാലിനി/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'അഴിഞ്ഞു വീഴണം, സാരിയില്‍ കുത്തിയ പിന്‍ ഊരിമാറ്റാന്‍ സംവിധായകന്‍ പറഞ്ഞു': ഹേമ മാലിനി

സാരി ആഴിഞ്ഞുവീഴും എന്നു പറഞ്ഞപ്പോള്‍ തനിക്ക് അതാണ് വേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞതായും ഹേമ മാലിനി

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകനില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് താരറാണ് ഹേമ മാലിനി. സാരിയില്‍ കുത്തിയിരിക്കുന്ന പിന്‍ അഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. സാരി ആഴിഞ്ഞുവീഴും എന്നു പറഞ്ഞപ്പോള്‍ തനിക്ക് അതാണ് വേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞതായും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു. 

അയാള്‍ക്ക് പ്രത്യേക തരത്തിലുള്ള രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാന്‍ എപ്പോഴും സാരിയില്‍ പിന്‍ കുത്തുമായിരുന്നു. സാരി ഊര്‍ന്നു വീഴുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതാണ് തനിക്കു വേണ്ടത് എന്നാണ് അയാള്‍ പറഞ്ഞത്. - ഒരു അഭിമുഖത്തില്‍ ഹേമ മാലിനി വ്യക്തമാക്കി. 

എഴുപതുകളിലേയും എണ്‍പതുകളിലേയും മിന്നും താരമായിരുന്നു ഹേമമാലിനി. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഷോലെ, ഡ്രീം ഗേള്‍, കിനാര, തും ഹസീന്‍ മേന്‍ ജവാന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ധര്‍മേന്ദ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ബിജെപി എംപിയാണ് ഹേമമാലിനി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT