ആറ്റ്ലിയും ഭാര്യ പ്രിയയും/ ട്വിറ്റർ 
Entertainment

'ഞങ്ങള്‍ പ്രെഗ്നന്റ് ആണ്'; സന്തോഷവാര്‍ത്തയുമായി ആറ്റ്‌ലി

അറ്റ്‌ലിയും ഭാര്യ കൃഷ്ണപ്രിയയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന ജവാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകന്‍ ആറ്റ്‌ലി. ഇപ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷവാര്‍ത്തയുമായി എത്തുകയാണ് താരം. അറ്റ്‌ലിയും ഭാര്യ കൃഷ്ണപ്രിയയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. 

ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ ഞങ്ങള്‍ പ്രഗ്‌നന്റ് ആണ്. ഞങ്ങളുടെ ഈ മനോഹര യാത്രയില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ആവശ്യമുണ്ട്.- എന്ന കുറിപ്പിലാണ് ആറ്റ്‌ലിയും പ്രിയയും കുഞ്ഞിന്റെ വരവ് ആരാധകരെ അറിയിച്ചത്. നിിറവയറിലുള്ള പ്രിയയ്ക്കും പെറ്റ്‌ഡോഗിനും ഒപ്പമുള്ള ചിത്രവും ആറ്റ്‌ലി പങ്കുവച്ചിട്ടുണ്ട്. 

നയന്‍താര, ആര്യ, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ രാജ റാണിയിലൂടെയാണ് ആറ്റ്‌ലി സിനിമാലോകത്തേക്ക് എത്തുന്നത്. അതിനുശേഷം ചെയ്ത മൂന്നു സിനിമകളിലും വിജയ് ആയിരുന്നു നടന്‍. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ബിഗില്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാരുഖ് നായകനായി എത്തുന്ന ജവാനാണ് പുതിയ ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 3ന് ചിത്രം റിലീസ് ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!