ബൈജു പറവൂർ/ ഫെയ്സ്ബുക്ക് 
Entertainment

ആദ്യ സിനിമ പുറത്തിറങ്ങും മുൻപേ... സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് ബന്ധുക്കൾ

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന നിലയിൽ സിനിമയിലെത്തിയ ബൈജു കഴിഞ്ഞ 20 വർഷമായി രം​ഗത്തു പ്രവർത്തിക്കുന്നുണ്ട്. 45 സിനിമകളുടെ ഭാ​ഗമായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ബൈജു പറവൂർ (42) അന്തരിച്ചു. സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ സീക്രട്ട് റിലീസിനൊരുങ്ങുന്നതിനിടെയാണ് സംവിധായകന്റെ അകാല വിയോ​ഗം. നന്തികുളങ്ങര കൊയ്പ്പാമഠത്തിൽ ശശി- സുമതി ദമ്പതികളുടെ മകനാണ്. 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന നിലയിൽ സിനിമയിലെത്തിയ ബൈജു കഴിഞ്ഞ 20 വർഷമായി രം​ഗത്തു പ്രവർത്തിക്കുന്നുണ്ട്. 45 സിനിമകളുടെ ഭാ​ഗമായി. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. 

ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഒരു സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കോഴിക്കോടു പോയി തിരിച്ചു വരുന്നതിനിടെ ബൈജു ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകൾ തോന്നി. കുന്നംകുളത്തു ഭാര്യ വീട്ടിൽ കയറി സമീപത്തുള്ള ഡോക്ടറെ കണ്ട ശേഷം പറവൂരിലെ വീട്ടിൽ തിരിച്ചെത്തി. 

എന്നാൽ ആരോ​ഗ്യനില വഷളായതോടെ കുഴുപ്പിള്ളിയിലും തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചിത്ര. മക്കൾ: ആരാധ്യ, ആരവ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT