വേണു കുന്നപ്പിള്ളിയും ബാലചന്ദ്ര മേനോനും/ ഫെയ്സ്ബുക്ക് 
Entertainment

'കാര്യം നിസ്സാരമല്ല, നിങ്ങൾ അത് തെളിയിച്ചു'; 2018 നിർമാതാവിനെ പ്രശംസിച്ച് ബാലചന്ദ്രമേനോൻ

മലയാളസിനിമയിൽ ഇന്നിതുവരെ ആർക്കും സാധ്യമാകാത്ത ഒരു അപൂർവ്വ അസുലഭ വിജയമാണ് വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് നേടിയിരിക്കുന്നത് എന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കർന്നു കിടന്ന മലയാള സിനിമാലോകത്തിന് വലിയ പ്രതീക്ഷയാവുകയാണ് 2018 സിനിമയുടെ വിജയം. ആ​ഗോള തലത്തിൽ ബോക്സ് ഓഫിസിൽ നിന്ന് 150 കോടി നേടുന്ന ചിത്രമായിരിക്കുകയാണ്. ഇപ്പോൾ 2018 സിനിമയുടെ നിർമാതാവ് വേണു കുന്നപ്പള്ളിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രമേനോൻ. മലയാളസിനിമയിൽ ഇന്നിതുവരെ ആർക്കും സാധ്യമാകാത്ത ഒരു അപൂർവ്വ അസുലഭ വിജയമാണ് വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് നേടിയിരിക്കുന്നത് എന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. "പടം ഇറങ്ങി ആളില്ലാത്തത് കൊണ്ട് ഷോ നടന്നില്ല" എന്ന ദുരവസ്ഥയെ മലയാള സിനിമ നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് "പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടത് കൊടുത്താൽ അവൻ പടയോടെ തിയേറ്ററിൽ വരും" എന്ന് വേണു തെളിയിച്ചതെന്ന് ബാലചന്ദ്ര മേനോൻ കുറിച്ചു.

ബാലചന്ദ്രമേനോന്റെ കുറിപ്പ്

"NOTHING SUCCEEDS LIKE SUCCESS" എന്ന് പറയാറുള്ളത് വളരെ അർത്ഥവത്താണ് . അതോടൊപ്പം ഓർക്കേണ്ട മറ്റൊന്നാണ് "SUCCESS MUST BE ENJOYED & SHARED " എന്ന് പറയുന്നതും .

മലയാളസിനിമയിൽ ഇന്നിതുവരെ ആർക്കും സാധ്യമാകാത്ത ഒരു അപൂർവ്വ ... അസുലഭ വിജയം വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് നേടിയിരിക്കുന്നു ....
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രദർശന വിജയം (എണ്ണത്തിലും വണ്ണത്തിലും !) നേടിയ ചിത്രം എന്ന ബഹുമതിക്ക് 2018 അർഹമായിരിക്കുന്നു . മലയാള സിനിമയിലെ 'ലഹരി ' സംബന്ധിയായ തകൃതി ചർച്ചകൾക്കിടയിൽ ഒരു സെക്കന്റിലെങ്കിലും ആ വിജയത്തിന്റെ മധുരം ഒന്ന് ഓർക്കേണ്ടതും അയവിറക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണെന്ന് കരുതുന്നു .

വേണുവിന്റെ ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് . നിലവിലുള്ള ഒരു "സൂപ്പർ " വിശേഷങ്ങളുടേയും പിൻ ബലമില്ലാതെയാണ് ജൂഡ് ആന്റണി എന്ന സംവിധായകന്റെ നേതൃത്വത്തിൽ ഈ ചിത്രം വിജയം നേടിയത് ...
ഇതിനു മുൻപ് വേണു തന്നെ മലയാളിക്ക് സമ്മാനിച്ച മാളികപ്പുറത്തിനും "സൂപ്പർ" വിശേഷണങ്ങൾ ഒന്നുമില്ലാതെയായിരുന്നു വിജയം എന്നതും ഓർക്കുക ...
ശ്രദ്ധേയമായ കാര്യം .....സിനിമ കാണുന്ന ശീലം , തിയേറ്ററിൽ വരുന്ന സ്വഭാവം, മലയാളി പാടെ ഉപേക്ഷിച്ചോ എന്ന് സംശയിച്ചു തുടങ്ങിയ സമയം ....അറിവിലുള്ള പല തീയേറ്ററുകളും പൂട്ടുമോ എന്നു ഭയന്നിരുന്ന അവസ്ഥ ....അപ്പോഴാണ് ഒരു നിർമ്മാതാവിന്റെ രണ്ടു പടങ്ങൾ അടുപ്പിച്ചു വന്നു കൊട്ടകയിലേക്കു ജനപ്രളയം ഉണ്ടാക്കി മലയാളീ പ്രേക്ഷകർക്ക് ആത്‌മ വിശ്വാസം നൽകിയിരിക്കുന്നത് .
ഇതിനു ഒരു സ്പെഷ്യൽ കൈയ്യടി എക്സ്ട്രാ ....

ഞാൻ അടുത്ത കാലത്താണ് വേണുവിനെ പരിചയപ്പെടുന്നത് . വേണു എഴുതിയ ഒരു കഥയായിരുന്നു അതിന്റെ തുടക്കം .അപ്പോൾ തിയേറ്ററുകളിൽ ശ്മശാന മൂകത തളം കെട്ടിക്കിടക്കുന്ന സമയം . ഒന്ന് രണ്ടു സിനിമകൾ കാണാൻ തിയേറ്ററിൽ പോയപ്പോൾ , ആ മൂകതയും ശൂന്യതയും കണ്ടപ്പോൾ എന്റെ മനസ്സ് വ്യാകുലപ്പെട്ടു . എന്റെ കാര്യം നിസ്സാരവും , ഏപ്രിൽ 18 മൊക്കെ ഓടിയിരുന്നപ്പോൾ തിയേറ്ററിനുള്ളിൽ കുടുംബസദസ്സുകളുടെ മേളമായിരുന്നു ...അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൈകോർത്തു പിടിച്ചു വരുന്നത് കൺ കുളിർക്കെ ഞാൻ കണ്ടിരുന്നു . കുഞ്ഞു കുട്ടികളുടെ കരച്ചിലും ഇക്കിളിച്ചിരികളും തിയേറ്ററിൽ ഓളമായിരുന്നു .. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അവരെ ഞാൻ കണ്ടത് 'മാളികപ്പുറം " എന്ന സിനിമ റിലീസ് ആയപ്പോഴാണ് . ഇപ്പോൾ "2018 " ഉം തിയേറ്ററുകൾ സമ്പന്നമാക്കുന്നു ...

മിസ്റ്റർ വേണു , നിങ്ങൾ ഒരു വലിയ കാര്യമാണ് ഞങ്ങളെപ്പോലുള്ള ചലച്ചിത്രപ്രവർത്തകർക്കായി നിവ്വഹിച്ചതു് . "പടം ഇറങ്ങി ആളില്ലാത്തത് കൊണ്ട് ഷോ നടന്നില്ല " എന്ന ദുരവസ്ഥയെ മലയാള സിനിമ നേരിട്ടുകൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് "പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടതു കൊടുത്താൽ അവൻ പടയോടെ തിയേറ്ററിൽ വരും " എന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നത് .

അത് " കാര്യം നിസ്സാരമല്ല ..."

"CONGRATULATIONS MR VENU !!"
ഒപ്പം ഈ ചിത്രത്തിന്റെ വിജയശില്പികളേവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു !!!

that's ALL your Honour !  

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT