Gireesh Vennala 
Entertainment

സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു

അമരം അടക്കമുള്ള ഭരതൻ സിനിമകളിൽ സഹസംവിധായകനായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു. 69 വയസ്സായിരുന്നു. ഭരതൻ, പി.ജി. വിശ്വംഭരൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായാണ് തുടക്കം. അമരം അടക്കമുള്ള ഭരതൻ സിനിമകളിൽ സഹസംവിധായകനായിരുന്നു.

പുരസ്‌കാരം ഉൾപ്പടെ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗമായിരുന്നു.

പരേതയായ രാജേശ്വരിയാണ് ഭാര്യ. രാഗിയാണ് മകൾ. മൃതദേഹം ഞായറാഴ്ച രാവിലെ ഒൻപതിന് കാക്കനാടുള്ള വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ നടക്കും.

Film director Gireesh Vennala passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

ഗുരുവായൂരില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍: പ്രത്യേക ക്രമീകരണം

ഏറെ കാത്തിരുന്ന ഒരു സന്തോഷ വാർത്ത കേൾക്കാം, ആത്മവിശ്വാസം വർധിക്കുന്ന ദിനം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

SCROLL FOR NEXT