Lal Jose വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

കല്യാണത്തിന് രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്ത വധു, പിന്നാലെ വരന്റെ അമ്മയും വരനും; ഓജോ ബോര്‍ഡില്‍ വന്ന ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ഇതുപോലെയുള്ള മരണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് പോയി

സമകാലിക മലയാളം ഡെസ്ക്

ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും ആകാഷാഭരിതമായ കഥകള്‍ സമ്മാനിക്കുന്ന വിഷയമാണ് പ്രേതവും ആത്മാവുമൊക്കെ. നമ്മുടെ സാഹിത്യത്തിലും സിനിമയിലുമെല്ലാം പ്രേതവും ആത്മാവുമൊക്കെ വളരെയധികം സ്വാധീനമുള്ള വിഷയമാണ്. തങ്ങള്‍ക്കുണ്ടായ പ്രേതാനുഭവങ്ങള്‍ പങ്കുവെക്കുന്ന പലരുമുണ്ട്. അങ്ങനെയൊരിക്കല്‍ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

വര്‍ഷങ്ങള്‍ മുമ്പ് അസിസ്റ്റന്റ് ഡയറ്ക്ടറായിരുന്ന കാലത്തെ അനുഭവമാണ് ലാല്‍ ജോസ് പങ്കുവെക്കുന്നത്. മോഹന്‍ലാല്‍ നായകനായ സിനിമയായ മാന്ത്രികത്തിന്റെ ചിത്രീകരണത്തിനായി ചിദംബരത്തിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് ലാല്‍ ജോസ് പങ്കുവെക്കുന്നത്. ലാല്‍ ജോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

പകല്‍ മാത്രമായിരുന്നു ഷൂട്ടിങ്. രാത്രിയോടെ എല്ലാവരും ഹോട്ടലിലെത്തും. ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞാല്‍ ഒരുപാട് സമയമുണ്ടാകും. ഏതെങ്കിലും ഒരു റൂമില്‍ കൂടും. ശ്രീകുമാര്‍ അരൂക്കുറ്റി എന്നൊരു അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഓജോ ബോര്‍ഡ് ഞങ്ങളെ പരിചയപ്പെടുത്തുന്നത്. മരിച്ചു പോയ സുപ്രസിദ്ധനായൊരു വ്യക്തിയുമായി ഓജോ ബോര്‍ഡിലൂടെ സംസാരിച്ചുവെന്നാണ്. ഞങ്ങളാരും അത് വിശ്വസിച്ചില്ല.

അത് തെളിയിച്ചു തരാന്‍ വേണ്ടി ഓജോ ബോര്‍ഡ് വരച്ചുണ്ടാക്കി. കമിഴ്ത്തി വച്ച ഗ്ലാസിന് മേലെ മൂന്ന് പേര്‍ വിരല്‍ വെക്കും. ഇവിടെയെവിടെയെങ്കിലും ആത്മാവുണ്ടെങ്കില്‍ ഇതുവഴി വരൂ, ഇതുവഴി വരൂ എന്ന് പറഞ്ഞു കൊണ്ടിരിക്കും. അവശ്വസനീയം, വിരലുകള്‍ക്കിടയിലെ ഗ്ലാസ് അതിവേഗം തിരിഞ്ഞു. അക്ഷരങ്ങളിലേക്ക് മൂവ് ചെയ്തു. രോമാഞ്ചത്തിലേത് കൃത്രിമമായി മൂവ് ചെയ്തതായിരുന്നു. എന്നാല്‍ ചിദംബരത്തില്‍ ഞങ്ങള്‍ ചെയ്യുമ്പോള്‍ നീങ്ങിയത് യഥാര്‍ത്ഥമായിരുന്നുവെന്ന് എനിക്ക് 100 ശതമാനം ഉറപ്പാണ്. കാരണം എനിക്കറിയാമല്ലോ ഞാന്‍ അങ്ങനെ ചെയ്യാന്‍ വിചാരിച്ചിട്ടില്ല എന്ന്. ഞാന്‍ യാതൊരു എഫേര്‍ട്ടുമെടുക്കാതെയാണ് വിരല്‍ വച്ചത്.

പല രാത്രികളിലും കളി തുടര്‍ന്നു. അവരോട് ഞങ്ങള്‍ ചോദിച്ചൊരു ചോദ്യം മരണം കഴിഞ്ഞാലും ആത്മാവ് ഇവിടെ നിലനില്‍ക്കുമോ എന്നായിരുന്നു. അവര്‍ പറയുന്നത് ഇടയ്ക്ക് ചിലരെ കാണാതാകും എന്നാണ്. ഒന്നെങ്കില്‍ പുനര്‍ജനിക്കുന്നതോ അല്ലെങ്കില്‍ വേറൊരു ലോകത്തേക്ക് പോയതോ ആകാമെന്ന് നമ്മള്‍ ഊഹിക്കുന്നു. അങ്ങനെ പല ഇന്ററാക്ഷനും നടന്നു.

അങ്ങനെയിരിക്കെ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് വന്നു. അവളുടെ മരണം ആത്മഹത്യയായിരുന്നു. പെട്ടെന്നു തന്നെ കമ്യൂണിക്കേഷന്‍ നിര്‍ത്തി അവള്‍ പോയി. അവളുടെ ബാക്കി കഥ അറിയാന്‍ വീണ്ടും അവളെ കിട്ടുമോ എന്നറിയാന്‍ ശ്രമിച്ചപ്പോള്‍ വന്നത് കുറച്ചുകൂടി പ്രായമുള്ള സ്ത്രീയുടെ ആത്മാവായിരുന്നു. അവര്‍ പേരും അഡ്രസും തന്നു. അവരുടെ മകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയായിരുന്നു അത്.

വിവാഹത്തിന് രണ്ട് മാസം മുമ്പായി ഈ പെണ്‍കുട്ടിയായി. മകനില്‍ നിന്നു തന്നെയായിരുന്നു. കല്യാണത്തിന് ഗര്‍ഭിണിയായി വരുന്നത് ശരിയല്ലെന്ന് കരുതി അവര്‍ ആ ഗര്‍ഭം അബോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. പെണ്‍കുട്ടിയും ആ അമ്മയും കൂടി ഗര്‍ഭം അലസിപ്പിക്കാന്‍ ഒരു ഡോക്ടറെ സമീപിച്ചു. ഇവര്‍ പറയുന്ന കഥ ആ ഡോക്ടര്‍ അവളെ പീഡിപ്പിച്ചുവെന്നാണ്. അതിന് ശേഷം അവള്‍ തിരികെ വന്ന് ഈ അമ്മയോട് മാത്രം കാര്യം പറഞ്ഞ് ആത്മഹത്യ ചെയ്തു.

എന്തുകൊണ്ട് അവള്‍ ആത്മഹത്യ ചെയ്തുവെന്ന് ആര്‍ക്കുമറിയില്ല. മകന്‍ കരുതിയത് തന്നോടുള്ള തെറ്റിദ്ധാരണയാണെന്നാണ്. അവളുടെ വീട്ടുകാര്‍ തന്നെ ആക്രമിക്കുമെന്ന പേടിയും കാരണം അവന്‍ ആത്മഹത്യ ചെയ്തു. ഈ രണ്ട് മരണങ്ങള്‍ക്ക് കാരണമായത് താനാണല്ലോ എന്ന് കരുതി ആ അമ്മയും ആത്മഹത്യ ചെയ്തു. ആ ഡോക്ടറുടെ നമ്പറും ആശുപത്രിയുടെ പേരും ആ അമ്മ ഞങ്ങള്‍ക്ക് തന്നു.

അവര്‍ പറഞ്ഞത് ശരിയാണോ എന്ന് അറിയാന്‍ ഞങ്ങള്‍ ആ നമ്പറിലേക്ക് വിളിച്ചു നോക്കി. അപ്പുറത്ത് ഫോണെടുത്ത റിസപ്ഷനിസ്റ്റ് പറഞ്ഞത് ആ ആശുപത്രിയുടെ പേരായിരുന്നു. ഞങ്ങള്‍ ഞെട്ടിപ്പോയി. പേടിച്ച് ഫോണ്‍ താഴെ വച്ചു. ഇന്നും വിശദീകരിക്കാനാകാത്തൊരു സംഭവമായി അത് എന്റെ മനസിലുണ്ട്. പിന്നീട് ജിബു ജേക്കബും സാലു ജോര്‍ജും അവര്‍ പറഞ്ഞ ആ വീട് ഉണ്ടോ അവിടെ ഇതുപോലെയുള്ള മരണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് പോയി. അത് സത്യമായിരുന്നു.

Director Lal Jose recalls how a spirit spoke to him and friends. she ended her life and later her fiance and his mother followed her path.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT