ലാൽ ജോസും ഭാര്യ ലീനയും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി'; കുറിപ്പുമായി ലാൽ ജോസ്

വിവാഹഫോട്ടോ ഉൾപ്പടെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹവാർഷികത്തിന് ലാൽ ജോസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. വിവാഹഫോട്ടോ ഉൾപ്പടെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. 

അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു. ലീന ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി. എന്നെ സഹിക്കുന്നതിന് നന്ദി.- ലാൽജോസ് കുറിച്ചു. 

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ദാപ്തി സതി, റീനു മാത്യു, ബീന ആന്റണി, പ്രജേഷ് സെൻ, പ്രിയങ്ക നായർ ഉൾപ്പടെ നിരവധി പേർ ഇരുവർക്കും വിവാഹവാർഷികാശംസകൾ നേർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം