Mari Selvaraj വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നൂറ് വർഷം കഴിഞ്ഞാലും എന്റെ സിനിമകൾ നിലനിൽക്കണം'; മാരി സെൽവരാജ്

വലിയ ബിസിനസ് നടക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യുന്നവര്‍ വലിയ സംവിധായകര്‍ ആണ്.

സമകാലിക മലയാളം ഡെസ്ക്

ബൈസണിന്റെ വിജയത്തിളക്കത്തിലാണിപ്പോൾ സംവിധായകൻ മാരി സെൽവരാജ്. ധ്രുവ് വിക്രമിനെ നായകനാക്കിയൊരുക്കിയ ചിത്രം മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് നേടുന്നത്. തന്റെ സിനിമകള്‍ ഒരു നൂറ് വര്‍ഷം കഴിഞ്ഞാലും ഇവിടെ നിലനില്‍ക്കണമെന്ന് പറയുകയാണ് മാരി സെല്‍വരാജ്.

ഇപ്പോള്‍ താന്‍ ഒരു ചെറിയ സംവിധായകനാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇന്ന് ഞാന്‍ ഒരു ചെറിയ സംവിധായകനാണ്, ചെറിയ സിനിമകള്‍ സംവിധാനം ചെയ്യുന്നത് കൊണ്ട്. വലിയ ബിസിനസ് നടക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യുന്നവര്‍ വലിയ സംവിധായകര്‍ ആണ്.

സമൂഹത്തിനോട് ഫൈറ്റ് ചെയ്ത് സിനിമകള്‍ ചെയ്യുന്നവരെ ചെറിയ സംവിധായകനായാണ് ഇന്ന് കാണുന്നത്, പക്ഷേ എന്റെ അവസാന നാളുകളില്‍ ഞാന്‍ സിനിമ ചെയ്യാന്‍ കഴിയാതെ വയ്യാതെ ഇരിക്കുമ്പോള്‍, ഞാന്‍ എന്താണ് ചെയ്തതെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നും", മാരി സെല്‍വരാജ് പറയുന്നു.

കൊമേഴ്സ്യൽ സിനിമകളെ താണ്ടി ആളുകള്‍ സിനിമ ചെയ്യാന്‍ വരുമെന്നും ആ സമയത്ത് തന്റെ സിനിമകള്‍ ഒരു ലൈബ്രറിയില്‍ എന്ന പോലെ അവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സമൂഹത്തിന് താന്‍ എന്ത് ചെയ്തു എന്നതിനുള്ള ഉത്തരം ഇപ്പോഴല്ല അവസാനം ആകുമ്പോഴേ മനസിലാകുകയുള്ളുവെന്നും മാരി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അതെന്താണെന്ന് തനിക്കറിയില്ലെന്നും തന്റെ സിനിമകള്‍ നൂറ് വര്‍ഷം കഴിഞ്ഞാലും ഇവിടെ നിലനില്‍ക്കണമെന്നും മാരി സെല്‍വരാജ് പറഞ്ഞു. അനുപമ പരമേശ്വരൻ, രജിഷ വിജയൻ, പശുപതി, ലാൽ തുടങ്ങിയവരും ബൈസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 48 ലക്ഷം രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.

Cinema News: Director Mari Selvaraj talks about his movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT