തിരുവനന്തപുരം: സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞു വീണു. ചലച്ചിത്ര അക്കാദമി നിർമിച്ച് കെ ജയകുമാർ സംവിധാനം ചെയ്ത എം കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ വെച്ചായിരുന്നു സംഭവം.
തൈക്കാട് ഗണേശത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ കസേരയിലേക്ക് മടങ്ങിയ മോഹന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടനെ ചലച്ചിത്ര അക്കാദമിയുടെ വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് രാത്രി തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുൻപേ, പക്ഷേ, ഇസബെല്ല, ഇടവേള തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മോഹൻ. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates