വീഡിയോ ദൃശ്യം 
Entertainment

'ആകാശമായവളെ' പാടി കണ്ണു നനയിച്ചു; മിലൻ ഇനി സിനിമയിൽ പാടുമെന്ന് പ്രജേഷ് സെൻ 

അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്ന് പ്രജേഷ് സെൻ

സമകാലിക മലയാളം ഡെസ്ക്

ഹബാസ് അമന്റെ ശബ്ദത്തിൽ സം​ഗീതപ്രേമികൾ നെഞ്ചേറ്റിയ പാട്ടാണ് വെള്ളം എന്ന ചിത്രത്തിലെ ആകാശമായവളെ അകലേപറന്നവളെ. ഈ മനോഹര​​ഗാനം ക്ലാസ്മുറിയിൽ സുഹൃത്തുക്കളുടെ മുന്നിൽ ആലപിക്കുന്ന കൊച്ചുമിടുക്കൻ മിലന്റെ വിഡിയോ കഴിഞ്ഞ​ദിവസങ്ങളിൽ വൈറലായിരുന്നു. അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ ഈ എട്ടാം ക്ലാസുകാരന് ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തി. ഇപ്പോഴിതാ മിലന് സിനിമയിൽ പാടാൻ അവസരം ഒരുക്കുകയാണ് സംവിധായകൻ പ്രജീഷ് സെൻ. മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും സംവിധായകൻ അറിയിച്ചു. 

പ്രജേഷ് സെന്നിന്റെ വാക്കുകൾ

ക്ലാസ് മുറിയിൽ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്.
അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛൻ്റെ...
എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.
കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു .
ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്. ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്.
നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ... മാറിയിരുന്നു.
സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു.
മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ചു. സന്തോഷം അറിയിച്ചു.
അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ…
എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
മിലന് ആശംസകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT