ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'താരങ്ങൾക്ക് നൽകി പണം നശിപ്പിക്കുന്നതിന് പകരം മേക്കിങ്ങിന് മുടക്കണം, ബോളിവുഡിന് ഇത് ഹോറർ ചിത്രം'; കെജിഎഫ് 2ന് പ്രശംസ

'റോക്കി ഭായ് മെഷീൻ ഗണ്ണുമായി മുംബൈയിൽ എത്തി വെടിയുതിർത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേൽ യഷ് വെടിയുതിർത്തിരിക്കുകയാണ്'

സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് കന്നഡ ചിത്രം കെജിഎഫ് റിലീസിന് എത്തിയിരിക്കുകയാണ്. ആദ്യ ഭാ​ഗത്തെ കവച്ചുവയ്ക്കുന്നതാണ് രണ്ടാം ഭാ​ഗം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ​ഗോപാൽ വർമ. താരങ്ങളുടെ പ്രതിഫലത്തിന്റെ പേരിൽ പണം നശിപ്പിക്കുന്നതിനു പകരം മേക്കിങ്ങിൽ പണം മുടക്കിയാൽ മികച്ച നിലവാരമുള്ള ഹിറ്റ് സിനിമയുണ്ടാകുമെന്നിന് തെളിവാണ് കെജിഎഫ് എന്നാണ് അദ്ദേഹം പറഞ്ഞു. ബോളിവുഡിന് കെജിഎഫ് പേടിസ്വപ്നമായിരിക്കുന്നതായും ആർജിവി കുറിച്ചു. 

''കെജിഎഫിന്റെ മോൺസ്റ്റർ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരിൽ പണം നശിപ്പിക്കുന്നതിന് പകരം നിർമ്മാണത്തിൽ മുടക്കിയാൽ മികച്ച നിലവാരവും മികച്ച ഹിറ്റുകളുള്ള സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്. റോക്കി ഭായ് മെഷീൻ ഗണ്ണുമായി മുംബൈയിൽ എത്തി വെടിയുതിർത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേൽ യഷ് വെടിയുതിർത്തിരിക്കുകയാണ്. സിനിമയുടെ ഫൈനൽ കളക്ഷൻ ബോളിവുഡിന് നേരെയുള്ള സാൻഡൽവുഡ് ന്യൂക്ലിയർ ബോംബിടുന്നത് പോലെയായിരിക്കും. പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റർ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഇത് ഹോറർ ചിത്രം കൂടെയാണ്. സിനിമയുടെ വിജയം വരും വർഷങ്ങളിൽ ബോളിവുഡിന് പേടി സ്വപ്നമാകും'',രാം ഗോപാൽ വർമ്മയുടെ ട്വീറ്റ് ചെയ്തു. 

മികച്ച അഭിപ്രായം നേടി കുതിച്ചുമുന്നേറുകയാണ് യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫ് ചാപ്റ്റർ 2. ആദ്യ ​ദിവസം എല്ലാ പതിപ്പുകളിൽ നിന്നുമായി 134.5 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. കേരളം ഉൾപ്പെടെ പല മാർക്കറ്റുകളിലും ചിത്രം റെക്കോർഡ് ഓപ്പണിംഗ് ആണ് നേടിയത്. കേരളത്തിൽ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റർ 2വിന്റേത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന ശ്രീകുമാർ മേനോൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. 

മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തിൽ പ്രദർശനത്തിനുണ്ട്. ഹൊംബാളെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് നിർമ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാൾവിക അവിനാശ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്, ഈശ്വരി റാവു, അർച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരൺ, അവിനാശ്, സക്കി ലക്ഷ്‍മൺ, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂർ, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശർമ്മ, മോഹൻ ജുനേജ, ഗോവിന്ദ ഗൗഡ, ജോൺ കൊക്കൻ, ശ്രീനിവാസ് മൂർത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

SCROLL FOR NEXT