മലയാള സിനിമയ്ക്ക് തീരാനഷ്ടം തീർത്തുകൊണ്ടാണ് അഭിനയ പ്രതിഭ നെടുമുടി വേണു വിടവാങ്ങിയത്. നായകനും വില്ലനും കോമഡി താരവുമെല്ലാമായി നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ഒരിക്കലും സാധിക്കില്ല. ഇപ്പോൾ നെടുമുടി വേണുവിന്റെ ഓർമയിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയിലൂടെയും ചിരിയിലൂടേയും അദ്ദേഹം തന്റെ സിനിമകളിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചാണ് രഞ്ജിത്ത് ശങ്കർ പറയുന്നത്. ജീവിതത്തെ ആഴത്തിൽ അറിഞ്ഞ തമാശ കൊണ്ടും ഇതിലൂടെ സഞ്ചരിക്കാൻ ഇത് പോലെ ഉള്ള നടന്മാർ നമുക്കിനി ഉണ്ടാവുമോ എന്നാണ് രഞ്ജിത്ത് ശങ്കർ ചോദിക്കുന്നത്.
നെടുമുടി വേണുവിനെക്കുറിച്ച് രഞ്ജിത്ത് ശങ്കർ
പാസഞ്ചർലെ അവസാന ഷോട്ട് എടുക്കുമ്പോൾ വേണുവേട്ടൻ പറഞ്ഞു.ഇതിൽ ഡയലോഗ് വേണ്ട,ഒരു പ്രാർത്ഥന മാത്രം മതി.അർജ്ജുനൻ സാക്ഷിയിൽ ഇതേ പോലെ ഒരു ചിരി ഉണ്ട്.സു സു സുധി വാത്മീകത്തിലെ ചില രസങ്ങൾ വേണുവേട്ടൻ പറഞ്ഞതാണ്.dateclash ഇല്ലായിരുന്നെങ്കിൽ അതിലെ ഒരു പ്രധാന വേഷവും ചെയ്യണ്ടത് അദ്ദേഹം തന്നെ.
ആരൊക്കെ പോയാലും ഒരു കടല് പോലെ സിനിമ തുടർന്ന് കൊണ്ടിരിക്കും എന്നൊക്കെ പറയാമെങ്കിലും ഒരു പ്രാർത്ഥന കൊണ്ടും ചിരി കൊണ്ടും ജീവിതത്തെ ആഴത്തിൽ അറിഞ്ഞ തമാശ കൊണ്ടും ഇതിലൂടെ സഞ്ചരിക്കാൻ ഇത് പോലെ ഉള്ള നടന്മാർ നമുക്കിനി ഉണ്ടാവുമോ?
ഇനിയും നെടുമുടി ഭാവങ്ങൾ മലയാളികൾ കാണും
ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ച അദ്ദേഹം വിടവാങ്ങി. മോഹൻലാലിനൊപ്പം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മമ്മൂട്ടിക്കൊപ്പം പുഴു, ഭീഷ്‍മപര്‍വം, മഞ്‍ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച ജാക്ക് ആൻഡ് ജില്‍ തുടങ്ങിയവയാണ് നെടുമുടി വേണുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates