തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രണയ ജോഡികളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇരുവരുടേയും വിവാഹവാര്‍ത്ത അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത് വിഘ്‌നേഷിന്റെ പുതിയ പോസ്റ്റാണ്.
വിഘ്‌നേഷിന്റെ നെഞ്ചിലിരിക്കുന്ന നയന്‍ താരയുടെ കൈയാണ് ചിത്രത്തില്‍. നയന്‍താരയുടെ കയ്യിലെ മോതിരവും ചിത്രത്തിന് വിഘ്‌നേഷ് നല്‍കിയ അടിക്കുറിപ്പുമാണ് താരദമ്പതികള്‍ ട്രെന്‍ഡിങ്ങാവാന്‍ കാരണമായിരിക്കുന്നത്. വിരലോട് ഉയിര്‍ കൂട കോര്‍ത്ത് (വിരലില്‍ ജീവന്‍ കോര്‍ത്ത്) എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്. ഇതോടെ ഇരുവരും വിവാഹിതരാവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി.
നിരവധി ആരാധകരാണ് താരജോഡികള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് വിക്കി എന്നായിരുന്നു ഒരാളുടെ കമന്റ്. നയന്‍താരയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളാണ് വിഘ്‌നേഷ് പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രങ്ങളിലെല്ലാം താരത്തിന്റെ വിരലില്‍ മോതിരമുണ്ട്. 2015 ല്‍ നാനും റൗഡിതാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. ഈ സൗഹൃദം പ്രണയമാവുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates