ചിത്രം: ഫേസ്ബുക്ക് 
Entertainment

‘പത്തൊൻപതാം നൂറ്റാണ്ട്’, എത്ര കാത്തിരുന്നാലും റിലീസ് തിയറ്ററുകളിൽ മാത്രം: വിനയൻ ‌ 

സിനിമയുടെ  എഡിറ്റിങ് ജോലികൾ ആരംഭിച്ചതായും സംവിധായകൻ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ത്ര കാത്തിരുന്നാലും ‘പത്തൊൻപതാം നൂറ്റാണ്ട്' തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ. കോവിഡിൻെറ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിനിമയുടെ  എഡിറ്റിങ് ജോലികൾ ആരംഭിച്ചതായും സംവിധായകൻ അറിയിച്ചു. 

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്

‘പത്തൊൻപതാം നൂറ്റാണ്ട്’ എഡിറ്റിങ് ജോലികൾ ആരംഭിച്ചു. വിവേക് ഹർഷനാണ് എഡിറ്റർ. കോവിഡിൻെറ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിൻെറ പൂർണ്ണ ആസ്വാദനത്തിലെത്തു. ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ  ഫോണിന്റെ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ചു പറയാനാകൂ.

അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്‌ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യു എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാർ നേടിയെടുത്തതിൽ തിയറ്ററുകളിലെ ആരവങ്ങൾക്കു വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാർ എങ്കിലും മറക്കരുത് എന്നാണ് എന്റെ അഭിപ്രായം’.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒപെക് കൂട്ടായ്മയിൽ നിന്ന് യുഎഇ പിന്മാറി; ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞേക്കും

'സ്റ്റോയിനിസ് ഷോ'; രാജസ്ഥാനെ തല്ലിയൊതുക്കി പഞ്ചാബ് കിങ്‌സ്, വിജയ ലക്ഷ്യം 223 റൺസ്

സമരത്തിനിടെ കമ്മിഷണറുടെ ആസ്ഥാനത്തേക്ക് ഓടിക്കയറി; വനിതാ നേതാവിനെ പിടികൂടി

അടുത്ത മാസം വിദേശത്തേക്ക് മടങ്ങാനിരിക്കെ മരണമെത്തി; ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

690 കിലോമീറ്റര്‍ റേഞ്ച്, ഡിസൈനിലും അഴിച്ചുപണി; മുഖം മിനുക്കി അയോണിക് 5

SCROLL FOR NEXT