'മർത്ത്യലോക ഇതിഹാസം' ഫസ്റ്റ് ലുക്ക് പുറത്ത് 
Entertainment

ദിവ്യ പ്രഭ പ്രധാന വേഷത്തിൽ; 'മർത്ത്യലോക ഇതിഹാസം' ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രം സംവിധാനം ചെയ്യുന്നത് അടൽ കൃഷ്ണനാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഓൾ വി ഇമാജിൻ ഇസ് ലൈറ്റിന് ശേഷം ദിവ്യപ്രഭ കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. 'മർത്ത്യലോക ഇതിഹാസം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അടൽ കൃഷ്ണനാണ്. വിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ ഇന്ദുലേഖയും വിനീത വാര്യരുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

55-ആം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള (എൻഎഫ്ഡിസി) ഫിലിം ബസാറിന്റെ വ്യൂവിങ് റൂമിലേക്ക് 'മർത്ത്യലോക ഇതിഹാസം' തെരഞ്ഞെടുക്കപ്പെട്ടു. ഏറെ ചർച്ച ചെയ്യപ്പെട്ട വുമൺ വിത്ത് എ മൂവി ക്യാമറയിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് അടൽ കൃഷ്ണൻ. ചിത്രത്തിൽ ദിവ്യപ്രഭയെ കൂടാതെ ,സുർജിത്ത് ഗോപിനാഥ്, കുമാർ സേതു, സൈഫുദ്ധീൻ ഇ ,പ്രശാന്ത് മാധവൻ ,ജീവൻ ജോസ് ,ജോവിൻ എബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം -ആനന്ദ് പി മോഹൻദാസ്, കല, വസ്ത്രാലങ്കാരം -സുഭിക്ഷ ജഗന്നാഥൻ, സൗണ്ട് ഡിസൈൻ - വിഘ്‌നേശ് പി ശശിധരൻ, സംഗീതം, പശ്ചാത്തല സംഗീതം -ത്രിലോക് ദി ബാൻഡ്, സെലിജോ ജോൺ, അമൃത് കിരൺ, ജിഫിൻ സേവ്യർ, വി എഫ് എക്സ് - അഹ്‌സൻ ബിൻ നാസർ, ഗാനരചന - യമ ഗില്ഗമേഷ് രംഗത്ത്, ലൈൻ പ്രൊഡ്യൂസർ അഭിജിത്ത് കമലാകാരൻ പണിക്കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അരുൺ എൻ എസ് ,അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫർ മനു പോൾ ,പ്രൊഡക്ഷൻ കൺട്രോളർ ഭാരത് നാരായണൻ, അസിസ്റ്റന്റ് ഡയറക്ടർ യദു കൃഷ്ണൻ എം.ഡി, അസിസ്റ്റന്റ് സിനിമട്ടോഗ്രാഫർ- അഖിൽ ഫൈസൽ, ലിനു, പബ്ലിസിറ്റി ഡിസൈൻ- എൽബിൻ ജേക്കബ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT