വിജയ് ചിത്രം ലിയോ ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ വിജയ്-ലോകേഷ് കൂട്ടുകെട്ട് കാത്തിരിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ ആദ്യ പത്ത് മിനിറ്റ് വളരെ നിർണായകമാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ലോകേഷൻ. ഒരു കാരണവശാലും ചിത്രത്തിന്റെ ആദ്യ പത്ത് മിനിറ്റ് നഷ്‌ടമാക്കരുത്. ആയിരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്ര അധികം ആളുകൾ ആ ഒരു പത്തു മിനിറ്റിന് വേണ്ടി ജോലി ചെയ്‌തിട്ടുണ്ട്. ആരാധകർക്ക് ശരിക്കും അതൊരു വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്നും ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു.
അതു കൊണ്ട് എല്ലാവരും തിയറ്ററുകളിൽ പരമാവധി നേരത്തെ എത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മലയാളത്തിൽ നിന്നും മാത്യു തോമസ്, ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തൃഷയാണ് ചിത്രത്തിൽ നായിക. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രിങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് ചില നിബന്ധനങ്ങൾ മുന്നോട്ട് തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഒരു ദിവസം അഞ്ച് ഷോ മാത്രമേ പാടുള്ളൂ എന്നാണ് ഉത്തരവ്. അടുത്തിടെ അനുവദിച്ച സ്‌പെഷ്യൽ ഷോകൾ ഉൾപ്പടെ ആയിരുന്നു അത്. രാവിലെ 9 മണിക്ക് ഷോ ആരംഭിച്ചാൽ അർധരാത്രി 1.30ന് ഷോ അവസാനിപ്പിക്കണം. ഒക്ടോബർ 19 മുതൽ 24 വരെയാണ് നിബന്ധന ബാധകമാകുക എന്നാണ് ഉത്തരവിൽ പറയുന്നത്. നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ചെന്നൈ പൊലീസ് പ്രത്യേക ടീമിനെ രൂപീകരിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates