ആരാധകനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അഹാന/ വിഡിയോ സ്ക്രീൻഷോട്ട്, അഹാന കമ്ര/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്നെ തൊടരുത്'; ഫോട്ടോ എടുക്കുന്നതിനിടെ ദേഹത്ത് പിടിച്ചു, ആരാധകനോട് രൂക്ഷമായി പ്രതികരിച്ച് അഹാന കുമ്ര

താരത്തിന്റെ അടുത്ത നിന്ന യുവാവ് നടിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്തിൽ പിടിച്ച ആരാധകനോട് രൂക്ഷമായി പ്രതികരിച്ച് നടി അഹാന കുമ്ര. മുംബൈയിൽ സീ ഫൈവ് ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെയാണ് സംഭവമുണ്ടായത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ താരത്തിനൊപ്പം ഫോട്ടോ എടുക്കാനായി ഒരു ആരാധകൻ എത്തി. താരത്തിന്റെ അടുത്ത നിന്ന യുവാവ് നടിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. 

രണ്ട് കൈകളും പിന്നിലേക്ക് കെട്ടിയാണ് അഹാന നിന്നിരുന്നത്. അതിനാൽ യുവാവ് താരത്തിന്റെ കൈയിലാണ് പിടിച്ചത്. അസ്വസ്ഥയായ താരം ഉടൻ തന്റെ ശരീരത്തിൽ തൊടരുത് എന്ന പറഞ്ഞ് രൂക്ഷമായി നോക്കുകയായിരുന്നു. ഇത് കേട്ട് യുവാവ് നടിയുടെ ശരീരത്തിൽ നിന്ന് കൈ എടുക്കുന്നതും കാണാം. ഫോട്ടോ എടുത്തതിനുശേഷമാണ് താരം അവിടെ നിന്ന് പോയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. 

അഹാനയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അനുവാദമില്ലാതെ ശരീരത്തിൽ കൈവെക്കുന്നവരോട് ഇതുപോലെ രൂക്ഷമായി പ്രതികരിക്കണം എന്നാണ് പറയുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’ എന്ന സിനിമയിൽ അഭിനയിച്ച താരമാണ് ആഹാന കുമ്ര.  അമിതാഭ് ബച്ചനൊപ്പം  ‘യുദ്ധം’ എന്ന സീരീസിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.  ശരദ് കേൽക്കറിനൊപ്പം ഏജന്റ് രാഘവ്  ക്രൈം പരമ്പരയിലെ പ്രധാന വേഷത്തിലൂടെ ശ്രദ്ധ നേടി.  രേവതി സംവിധാനം ചെയ്ത 'സലാം വെങ്കി' എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാര്‍ത്ത അറിഞ്ഞത് അതേ ചാനലില്‍ നിന്ന്, സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ല'; എസ്‌ഐടി നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ

'10 വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്; കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്'