ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'സിനിമയിൽ ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ല', അന്ന് ഹൃത്വിക്കിനോട് ഡോക്ടർമാർ പറഞ്ഞത്

'ആൽക്കഹോളിയ'യുടെ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ

Author : സമകാലിക മലയാളം ഡെസ്ക്

ന്നും ബോളിവുഡിന്റെ സ്റ്റൈലിഷ് സൂപ്പർസ്റ്റാറാണ് ഹൃത്വിക് റോഷൻ. ആക്ഷനും ഡാൻസുമൊക്കെയായി ആരാധകരെ ഹരംകൊള്ളിക്കുന്ന ഹൃത്വിക് റോഷനും ആരാധകരും ഏറെയാണ്. കഴി‍ഞ്ഞ ദിവസമാണ് പുതിയ ചിത്രം വിക്രം വേേദയിലെ 'ആൽക്കഹോളിയ' എന്ന ഡാൻസ് നമ്പർ വൈറലായത്. ഇപ്പോൾ സിനിമയിൽ എത്തുന്നതിനു മുൻപ് ഡോക്ടർമാർ നൽകിയ ഉപദേശത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹൃത്വിക് റോഷൻ. 

ആരോ​ഗ്യം നല്ലതല്ലാത്തതിനാൽ സിനിമയിൽ ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ലെന്നാണ് ഹൃത്വിക് റോഷനോട് ഡോക്ടർമാർ പറഞ്ഞത്. ഡോക്ടർമാരുടെ വാക്കുകളെ വെല്ലുവിളിയായെടുത്ത് അത്തരം സിനിമകൾക്കായി ആരോ​ഗ്യത്തിലും ശാരീരികക്ഷമതയിലും ശ്രദ്ധകൊടുക്കാൻ തുടങ്ങി. ഇന്ന് 25-ാം സിനിമയിലെത്തിനിൽക്കുമ്പോൾ എല്ലാം സ്വപ്നമായാണ് തോന്നുന്നത്. ഇന്നത്തെ തന്നെ കണ്ടാൽ 21 വയസുള്ള ആ പഴയ താൻ അഭിമാനിക്കുമെന്നും ഹൃത്വിക് പറഞ്ഞു. 'ആൽക്കഹോളിയ'യുടെ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആൽക്കഹോളിയ എന്ന ​ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലാണ് ഇപ്പോൾ. ഹൃത്വിക് റോഷന്റെ ചടുലമായ നൃത്തച്ചുവടുകളും മുഖഭാവങ്ങളും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. വിജയ് സേതുപതിയും മാധവനും ഒന്നിച്ച തമിഴ് ചിത്രമായ വിക്രം വേദയുടെ ഇതേ പേരിലുള്ള റീമേക്കാണ് ചിത്രം. വിജയ് സേതുപതി അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായാണ് ഹൃത്വിക് എത്തുന്നത്. സെയ്ഫ് അലി ഖാനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT