ഡോളി സോഹി ഫെയ്സ്ബുക്ക്
Entertainment

സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു; വിടപറഞ്ഞത് സഹോദരി മരിച്ച് അടുത്ത ദിവസം

സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു അന്ത്യം. താരത്തിന്റെ സഹോദരന്‍ മന്‍പ്രീതാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ആറ് മാസം മുന്‍പാണ് താരത്തിന് സര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശ്വാസകോശത്തിലേക്ക് അര്‍ബുദം പടരുകയായിരുന്നു. ആരോഗ്യം മോശമായതോടെ ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഹോദരി മരിച്ച് അടുത്ത ദിവസമാണ് ഡോളി വിടപറയുന്നത്. വ്യാഴാഴ്ചയാണ് സഹോദരി അമന്‍ദീപ് സോഹി മ‍ഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. അമന്‍ദീപ് സോഹിയും നടിയായിരുന്നു. പരിനീതി, കുങ്കും ഭാഗ്യ, മേരി ആഷിഖി തും സേ ഹി തുടങ്ങിയ സീരിയലുകളില്‍ ഡോളി വേഷമിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

ചെറുപയർ കഴിച്ചോളൂ..., ചെറുതല്ല ഗുണങ്ങൾ

'പാപ്പു എന്നോട് അങ്ങനെ പറഞ്ഞപ്പോള്‍, അന്ന് ഞാന്‍ അമ്മയ്‌ക്കൊരു ഉമ്മ കൊടുത്തു'; മനസ് തുറന്ന് അമൃത സുരേഷ്

വൈദ്യുതി ബിൽ കൂടാതെ ഇൻഡക്ഷൻ കുക്കർ ഉപയോ​ഗിക്കാം

'എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ...'

SCROLL FOR NEXT