Lokah ഫെയ്സ്ബുക്ക്
Entertainment

'എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമ ഒരിക്കലും ചെയ്യാന്‍ കഴിയില്ല'; വിമർശനങ്ങളെക്കുറിച്ച് ലോക സംവിധായകൻ

പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള പ്രതികരണമാണ് ആദ്യ രണ്ടാഴ്ച 'ലോക'യ്ക്ക് ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഓരോ ദിവസം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര. ഇപ്പോഴിതാ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സിനിമ ചെയ്യാന്‍ ഒരിക്കലും സാധിക്കില്ലെന്ന് പറയുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യെ സംബന്ധിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

വിമര്‍ശനങ്ങളെ താന്‍ സ്വീകരിക്കുന്നതായും ഡൊമിനിക് അരുണ്‍ പറഞ്ഞു. 'പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള പ്രതികരണമാണ് ആദ്യ രണ്ടാഴ്ച 'ലോക'യ്ക്ക് ലഭിച്ചത്. അതിന്റെ സന്തോഷം ഇപ്പോഴുമുണ്ട്. കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ വരുന്നുണ്ട്.

പുതിയ കാര്യമാണ് ശ്രമിക്കുന്നത് എന്ന ബോധ്യമുണ്ടായിരുന്നു. നല്ല പടമാണ് ചെയ്തത് എന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, ഇങ്ങനെ ഒരു റെസ്‌പോണ്‍സ് പ്രതീക്ഷിച്ചിരുന്നില്ല', സംവിധായകന്‍ പറഞ്ഞു. 'വ്യക്തിപരമായി ലഭിക്കുന്ന ഫോണ്‍കോളുകളില്‍ ഹാപ്പിയാണ്.

നിര്‍മാതാവും ഹാപ്പിയാണ്, അത്രയേ ഞാന്‍ നോക്കുന്നുള്ളൂ. കാശ് ചെലവാക്കുന്ന ആള്‍ക്ക് അത് തിരിച്ചുകിട്ടുക എന്നതാണല്ലോ പ്രധാനം. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമയൊന്നും ഒരിക്കലും ചെയ്യാന്‍ കഴിയില്ല. വിമര്‍ശനങ്ങളും ഉണ്ടാവും. അത് ഞാന്‍ സ്വീകരിക്കുന്നു', ഡൊമിനിക് അരുണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

'രണ്ടാം ഭാഗത്തിന്റെ തിരക്കഥയുടെ എഴുത്ത് തുടങ്ങാന്‍ പോകുന്നതേയുള്ളൂ. സമയമെടുത്ത് ചെയ്യാമെന്നാണ് കരുതുന്നത്. കഥയുടെ രൂപമുണ്ട്. ഇപ്പോഴുള്ള സമീപനം തന്നെയാണ് തുടര്‍ന്നുമുണ്ടാവുക', ചിത്രത്തിന്റെ വരും ഭാഗങ്ങളെക്കുറിച്ച് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 200 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തതായാണ് വിവരം. കല്യാണിക്ക് പുറമേ നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Cinema News: Director Dominic Arun opens up Lokah Chapter 1: Chandra negative reports.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സം​ഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്‍ട്രോള്‍, ക്ലച്ച് ഉപയോഗിക്കാതെ ഗിയര്‍ മാറാം; ഹീറോ എക്‌സ്ട്രീ 250ആര്‍ 2026 വിപണിയില്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ