ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'തിലകൻ ചേട്ടനെ അനുകരിക്കാൻ നോക്കരുത്'; കമന്റിന് മറുപടിയുമായി ഷമ്മി തിലകൻ

ഇപ്പോൾ ശ്രദ്ധ നേടുന്നത് തിലകൻ ചേട്ടനെ അനുകരിക്കരുതെന്ന് പറഞ്ഞ് കൊണ്ടുള്ള കമന്റിന് ഷമ്മി തിലകൻ നൽകിയ മറുപടിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിക്കാറുള്ള നടനാണ് ഷമ്മി തിലകൻ. പാപ്പനിലേയും പാൽതൂ ജാൻവറിലേയേും പടവെട്ടിലേയും കഥാപാത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് തിലകൻ ചേട്ടനെ അനുകരിക്കരുതെന്ന് പറഞ്ഞ് കൊണ്ടുള്ള കമന്റിന് ഷമ്മി തിലകൻ നൽകിയ മറുപടിയാണ്. 

'പടവെട്ടി പിരിഞ്ഞ്, പാൽത്തൂ ജാൻവറിലേക്കുള്ള യാത്രാമധ്യേ, കുയ്യാലിയിൽ നിന്നും ഡോക്ടർ സുനിൽ ഐസക്കിലേക്കുള്ള ദൂരം എത്രയാണെന്ന് ഒരു സ്വയം വിലയിരുത്തൽ' എന്ന അടിക്കുറിപ്പിൽ പാൽതൂ ജാൻവർ ലുക്കിൽ ഒരു ചിത്രം ഷമ്മി തിലകൻ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരുന്നു.  'ചേട്ടന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്. അത് നിങ്ങളില്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ അഭിനയിക്കുക' എന്നാണ് ഒരാൾ കുറിച്ചത്. 

വൈകാതെ മറുപടിയുമായി ഷമ്മി രം​ഗത്തെത്തി. 'അപ്പപ്പൊ കാണുന്നവന്‍റെയല്ലല്ലോ സ്വന്തം അപ്പന്‍റെ ശൈലിയല്ലേ ?', എന്നാണ് ഷമ്മി നൽകിയ മറുപടി. നിരവധി പേരാണ് ഷമ്മി തിലകനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. എന്നെങ്കിലും ചേട്ടൻ്റെ ഒക്കെ കൂടെ ഫ്രെയിമിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ട്. അതിനായി പരിശ്രമിക്കുന്നു- എന്നായിരുന്നു ഒരാളുടെ കമന്റ്. കേറി വാടാ മക്കളേ എന്നായിരുന്നു താരത്തിന്റെ മറുപടി. 

നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ പടവെട്ട് ആണ് ഷമ്മി തിലകന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാൽതൂ ജാൻവറിലെ ഡോ സുനിൽ ഐസക് എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. മൂക്കില്ല രാജ്യത്ത് സിനിമയിലെ തിലകന്റെ കേശവൻ എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഈ കഥാപാത്രം എന്ന് പലരും പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT