സത്യവതി 
Entertainment

നാടക സിനിമാ നടി സത്യവതി അന്തരിച്ചു

ഇന്ത്യയിലെ വിവിധ വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാടക സിനിമാ നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കൽ സത്യവതി (66) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അര നൂറ്റാണ്ടായി കേരളത്തിലെ ഒട്ടേറെ നാടക ട്രൂപ്പുകളിൽ അം​ഗമായിരുന്നു സത്യവതി. സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചിരന്തന, കലാ നിപുണ, വടകര വരദ, കൊയിലാണ്ടി സോമ, കോഴിക്കോട് കാദംബരി, ഗുരുവായൂർ വിശ്വഭാരതി, ഷൊർണൂർ സ്വാതി തുടങ്ങിയ പ്രൊഫഷണൽ ട്രൂപ്പുകളിൽ പ്രവർത്തിച്ച് വേദിയിൽ നിരവധി കഥാപാത്രങ്ങളായി.

ഇന്ത്യയിലെ വിവിധ വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ അമ്മച്വർ നാടക വേദിയിലും സത്യവതി സജീവമായിരുന്നു. മധു മോഹൻ സംവിധാനം ചെയ്ത മാനസി, ലേഡീസ് ഹോസ്റ്റൽ, എന്നീ സീരിയലുകളിലും "മരിക്കുന്നില്ല ഞാൻ" എന്ന സിനിമയിലും അഭിനയിച്ചു.

ഭർത്താവ്: വിപി രാജൻ. മകൾ: ദിവ്യ (ബേബി മെമ്മോറിയാൽ  ഹോസ്പിറ്റൽ). മരുമകൻ: നിഖിൽ കുമാർ (ഹൈലൈറ്റ് മാൾ). സഹോദരങ്ങൾ: സുരേന്ദ്രൻ, യതീൻന്ദ്രൻ, ജയമ്മ, പരേതരായ നാടക രചയിതാവ് സുകുമാരൻ വേങ്ങേരി, നാടക നടൻ ശ്രീനിവാസൻ കോഴിക്കോട്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

ലൗജിഹാദിനോട് പോലും കണ്ണടയ്ക്കുന്ന സർക്കാർ; കേരളത്തിൽ സ്ത്രീ സുരക്ഷയില്ല : ആരോപണവുമായി ആർ ശ്രീലേഖ

ഇങ്ങനെ ചെയ്താൽ കാല്‍ വിണ്ടു കീറുന്നത് മാറും

'നമ്മള്‍ രക്ഷപ്പെട്ടെടാ...';ചങ്ങാതിയുടെ വിജയത്തില്‍ മനം നിറഞ്ഞ് നന്ദഗോപന്‍; അടുത്തത് നീയെന്ന് വിപിന്‍ദാസ്!

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം; കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം

SCROLL FOR NEXT