ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍ 
Entertainment

ഇനി വീട്ടിലിരുന്ന് കാണാം ജോര്‍ജ് കുട്ടിയെയും കുടുംബത്തെയും; ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍

തിയറ്റര്‍ കളക്ഷന് പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.

മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-നായിരുന്നു 'ദൃശ്യം 3' തിയറ്ററില്‍ എത്തിയത്. നാലാം ആഴ്ച പിന്നിടുമ്പോഴാണ് ഒടിടിയിലെത്തുന്നത്. തിയറ്റര്‍ കളക്ഷന് പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു.

മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത് 2013ലാണ്. രണ്ടാഭാഗം കോവിഡ് കാലത്ത് ഒടിടി റിലീസ് ആയാണ് എത്തിയത്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തര്‍ അനില്‍, അന്‍സിബ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിച്ചത്.

Drishyam 3 On Prime, June 18

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും