വൻ ഹൈപ്പോടെ മലയാള സിനിമാ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ദൃശ്യം 3. മോഹൻലാലിന്റെ പിറന്നാൾ ദിനം തന്നെ റിലീസിനെത്തിയതു കൊണ്ട് വൻ ആവേശത്തോടെയാണ് ചിത്രത്തിന്റെ ആദ്യ ഷോ പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാൻ ഭാര്യയ്ക്കൊപ്പം മോഹൻലാലും എത്തിയിരുന്നു. ഓപ്പണിങ് ഡേയിൽ തന്നെ പ്രതീക്ഷിച്ചതു പോലെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്.
ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നിന്നും 50 കോടിക്ക് മുകളിലാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്. 50.35 കോടിയാണ് ഓപ്പണിങ് ഡേയിൽ ചിത്രം നേടിയതെന്ന് നിർമാതാക്കൾ പുറത്തുവിട്ടു. ജോർജുകുട്ടിയുടെ മൂന്നാം വരവ് വെറുതെയായില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. രണ്ടാം ദിന കണക്കുകൾ വരുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ൽ മോഹൻലാലിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്. ആമസോൺ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മീന, എസ്തർ അനിൽ, അൻസിബ ഹസൻ, മുരളി ഗോപി, വീണ നന്ദകുമാർ, ആശ ശരത്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates