ദിൽഖറും അമാനും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

താടി നരച്ചു, നമ്മൾ വീടു വാങ്ങി, ഇത് മറ്റാരുടേയോ കഥ പോലെ; 11ാം വിവാഹവാർഷികത്തിൽ ദുൽഖർ

ജീവിതത്തിലെ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മറ്റാരുടേയോ കഥ പോലെയാണ് തോന്നുന്നത് എന്നാണ് ദുൽഖർ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റേയും ഭാര്യ ആമാലിന്റേയും 11ാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. എല്ലാ സ്പെഷ്യൽ ഡേയ്സിലും താരം തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും ഇതിൽ മാറ്റമുണ്ടായില്ല. കടന്നുപോയ കാലത്തെക്കുറിച്ച് ഓർത്തുകൊണ്ടാണ് ദുൽഖർ അമാലിനെ വിഷ് ചെയ്തത്. ജീവിതത്തിലെ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മറ്റാരുടേയോ കഥ പോലെയാണ് തോന്നുന്നത് എന്നാണ് ദുൽഖർ കുറിച്ചത്. 

ദുൽഖറിന്റെ കുറിപ്പ് ഇങ്ങനെ

സന്തോഷകരമായ 11 വർഷങ്ങൾ ആം. ഈ സമയമെല്ലാം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോൾ, നീ സ്കൂളിലെ അമ്മമാരുടെ ​ഗ്രൂപ്പിൽ കയറിപ്പോൾ, നമ്മൾ സ്വന്തം വീട് വാങ്ങിയപ്പോൾ. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ. ഇനിയും ഏറെ കാര്യങ്ങളുണ്ട്. പാരന്റിങ്ങും മറ്റു കാര്യങ്ങളും കൊണ്ട് ഓരോ വർഷവും പോസ്റ്റ് വൈകും. 

താരത്തിന്റെ പോസ്റ്റിനു താഴെ ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കല്യാണി പ്രിയദർശൻ, അദിതി റാവു, മൃണാൽ താക്കൂർ, കാജൽ അ​ഗർവാൾ, നൈല ഉഷ, അഹാന കൃഷ്ണ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയ നിരവധി താരങ്ങൾക്ക് ദമ്പതികൾക്ക് ആശംസകൾ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT