'മരിക്കാൻ പോകുമ്പോഴും ഫുൾ മേക്കപ്പിൽ'; മാളവിക മോഹനന്റെ വിമർശനത്തിന് മറുപടിയുമായി നയൻതാര

രാജാ റാണി എന്ന ചിത്രത്തിലെ നയൻതാരയുടെ മേക്കപ്പിനെയാണ് മാളവിക വിമർശിച്ചത്
മാളവിക മോഹനൻ, നയൻതാര/ ചിത്രം; ഫെയ്സ്ബുക്ക്
മാളവിക മോഹനൻ, നയൻതാര/ ചിത്രം; ഫെയ്സ്ബുക്ക്

തെന്നിന്ത്യയിലെ ഏറ്റവും താര മൂല്യമേറിയ നടിയാണ് നയൻതാര. ഇപ്പോൾ ഷാരുഖ് ഖാനൊപ്പം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നയൻതാര പ്രധാന വേഷത്തിലെത്തിയ കണക്റ്റ് കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ തനിക്കെതിരെ നടി മാളവിക മോഹനൻ നടത്തിയ പരോക്ഷ വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് കാരം. 

രാജാ റാണി എന്ന ചിത്രത്തിലെ നയൻതാരയുടെ മേക്കപ്പിനെയാണ് മാളവിക വിമർശിച്ചത്. ആശുപത്രി രം​ഗത്തിൽ പോലും മേക്കപ്പിന് കോട്ടം തട്ടുന്നില്ലെന്നായിരുന്നു പറഞ്ഞത്. തന്റെ പേര് പറയാതെയാണ് വിമർശനം നടത്തിയതെങ്കിലും തന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് മനസിലായി എന്നാണ് നയൻതാര പറഞ്ഞത്. വാണിജ്യ സിനിമകളുടെ രീതി അങ്ങനെയാണെന്നും സംവിധായകൻ പറഞ്ഞതുപോലെ അഭിനയിക്കുകയാണ് താൻ ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു. 

നയൻതാരയുടെ വാക്കുകൾ

ഞാനൊരു സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ ഇരുന്നതിനെ ഒരു നടി വിമര്‍ശിച്ചു കണ്ടു. അവര്‍ എന്റെ പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും അത് എന്നെപ്പറ്റിയാണെന്നു മനസ്സിലായി. ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും എന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്റ്റ് ആയിരുന്നുവെന്നും അവര്‍ പറയുന്നു. ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ അലങ്കോലമായി ഇരിക്കണമെന്നുണ്ടോ? ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും നോക്കാനും പരിചരിക്കാനും ആളുണ്ടാകില്ലേ? റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ മുഅഭിനയിക്കേണ്ടി വരും. പക്ഷേ ഒരു വാണിജ്യ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന രീതിയിലാണ് മേക്കപ്പ് ചെയ്യുക. ഈ പറഞ്ഞ രംഗം ഒരു വാണിജ്യ സിനിമയിലേതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ എപ്പോഴും സംവിധായകനെ അനുസരിക്കുന്ന ആര്‍ട്ടിസ്റ്റാണ്.

മാളവിക മോഹനന്റെ വിമർശനം

വിജയുടെ നായികയായി എത്തിയ മാസ്റ്ററിന്റെ പ്രമോഷൻ ചടങ്ങിനിടെയാണ് നയൻതാരയുടെ പേര് എടുത്തു പറയാതെ മാളവിക വിമർശനം നടത്തിയത്. അടുത്തിടെ ഒരു സൂപ്പര്‍സ്റ്റാര്‍ നടിയുടെ ഒരു സിനിമ ഞാന്‍ കണ്ടു. അവര്‍ ഒരു ആശുപത്രി സീനില്‍ ആയിരുന്നു അഭിനയിക്കുന്നത്. അവിടെ അവര്‍ മരിക്കാന്‍ കിടക്കുകയാണ് പക്ഷെ ആ രംഗത്തില്‍ പോലും അവര്‍ ഫുള്‍ മേക്കപ്പിലായിരുന്നു. ഒരു മുടി പോലും മാറിയിരുന്നില്ല. ഒരു കച്ചവട സിനിമയാണെങ്കില്‍പ്പോലും അഭിനയിക്കുമ്പോള്‍ കുറച്ച് യാഥാര്‍ഥ്യം വേണ്ടേ? മരിക്കാന്‍ കിടക്കുമ്പോള്‍ പോലും ഫുള്‍ മേക്കപ്പില്‍ ഒട്ടും കോട്ടം തട്ടാതെ എങ്ങനെയാണ് അഭിനയിക്കുന്നത്- എന്നാണ് മാളവിക പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com